Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

മികച്ച പ്രതികരണവുമായി ‘രോമാഞ്ചം’; ആദ്യ നാല് ദിവസം കൊണ്ട് നേടിയത് 4.35 കോടി

റിലീസിന് മുമ്പ് വലിയ പ്രേക്ഷക ശ്രദ്ധയോ ഹൈപ്പോ ഇല്ലാതെ എത്തി ബോക്സ് ഓഫീസ് കണക്കുകളെ അത്ഭുതപ്പെടുത്തുന്ന ധാരാളം ചിത്രങ്ങൾ മലയാളത്തിലടക്കം നിരവധി ഉണ്ടായിട്ടുണ്ട്. അത്തരം ചിത്രങ്ങളിലൊന്നാണ് നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്ത ‘രോമാഞ്ചം’.

ഫെബ്രുവരി 3ന് കേരളത്തിൽ 146 സ്ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രം, നൂണ്‍ ഷോകള്‍ക്ക് ശേഷം സാമൂഹ്യ മാധ്യമങ്ങളിലെ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ആദ്യ നാല് ദിവസം കൊണ്ട് ചിത്രം 4.35 കോടി രൂപ നേടിയെന്നും ഇന്നത്തെ കളക്ഷൻ കൂടി കൂട്ടിയാൽ ചിത്രം അഞ്ച് കോടി കടക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

പല മൾട്ടിപ്ലക്സുകളിലും ചെറിയ സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം ഡിമാൻഡ് വർദ്ധിച്ചതിനെ തുടർന്ന് വലിയ സ്ക്രീനുകളിലേക്ക് മാറ്റിയിരുന്നു. ട്രേഡ് അനലിസ്റ്റ് ക്രിസ്റ്റഫർ കനകരാജ് പറയുന്നതനുസരിച്ച് ഈ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളിലെ ആദ്യ ഹിറ്റായിരിക്കും ഇത്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....