Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഇന്ത്യൻ കരുത്തിൽ അടിപതറി ഇംഗ്ലണ്ട്; തിളങ്ങിയത് ബുംറ

ഇന്ത്യൻ താരങ്ങളുടെ പക്വതയാർന്ന പ്രകടനത്തിൽ അടിപതറി ഇംഗ്ലണ്ട് ബാറ്റസ്മാൻമാർ, ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാർ ഫോമിലേക്ക് എത്തിയതോടെ ഇംഗ്ലണ്ട് ബാറ്റസ്മാൻമാർക്ക് പിടിച്ചുനിക്കാനായില്ല. ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 183ന് എല്ലാവരും പുറത്തായി, നായകൻ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ 64 റൺസാണ് ഇദ്ദേഹം അടിച്ചുകൂട്ടിയത്. 29 റൺസെടുത്ത ജോണി ബെയര്‍‌സ്റ്റോയാണ് മറ്റൊരു സ്‌കോറർ, സാക് ക്രൗളി, സാം കറൺ എന്നിവർ 27 റൺസെടുത്തു.

ബുംറയുടെ തകർപ്പൻ ബൗളിംഗ് കൊണ്ട് ഇംഗ്ലണ്ടിന്റ സ്‌കോർബോർഡ് തുറക്കും മുമ്പെ ആദ്യ വിക്കറ്റ് വീഴ്ത്താനായത്‌ കളിയുടെ രൂപം മാറ്റിയിരുന്നു. ജോ റൂട്ട് ഫോമിലേക്ക് വരാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാരുടെ നീക്കങ്ങൾക്ക് മുന്നിൽ അടിപതറിയിരുന്ന, ശേഷം ഒന്നിന് പിറകെ ഒന്നായി ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർ വീണുകൊണ്ടേയിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് ഇന്ത്യയുടെ കരുത്തായത് മുഹമ്മദ് ഷമി മൂന്നും ശർദുൽ താക്കൂർ രണ്ട് വിക്കറ്റും വീഴ്ത്തി, മുഹമ്മദ് ഷമി മൂന്നും ശർദുൽ താക്കൂർ രണ്ട് വിക്കറ്റും വീഴ്ത്തി. നിലവിൽ ഇന്ത്യയുടെ ബാറ്റിംഗ് പുരോഗമിക്കുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...