Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കെ.ടി.യു വിസി നിയമനം; താത്കാലികം തന്നെയെന്ന് ഹൈക്കോടതി

കൊച്ചി: കേരള ടെക്നിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചത് താൽക്കാലികം തന്നെയെന്ന് ഹൈക്കോടതി. ചട്ടപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമിച്ച ആളല്ല സിസ തോമസ്. പ്രത്യേക സാഹചര്യത്തിൽ ചാൻസലർ നടത്തിയ നിയമനമാണിതെന്നും ഹൈക്കോടതി പറഞ്ഞു.

സ്ഥിരനിയമനമല്ലെന്നും താൽക്കാലിക വി.സി നിയമനമാണെന്നും പറഞ്ഞ കോടതി പുതിയ വി.സി ആരാകണമെന്ന് നിർദ്ദേശിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്നും വ്യക്തമാക്കി. വി.സി നിയമനത്തിൽ സംസ്ഥാന സർക്കാരാണ് നടപടി സ്വീകരിക്കേണ്ടതെന്നും, പുതിയ പാനൽ സംസ്ഥാന സർക്കാരിന് സമർപ്പിക്കാമെന്നും കോടതി അറിയിച്ചു.

താത്കാലിക നിയമനമായതിനാലാണ് കോവാറന്റോ പുറപ്പെടുവിക്കാത്തതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്രത്യേക സാഹചര്യത്തിൽ ഗവർണർ നടത്തിയ നിയമനമായതിനാലാണ് ഇടപെടാത്തതെന്നും കോടതി പറഞ്ഞു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...