Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മുഖ്യമന്ത്രിയുടെ അമിത സുരക്ഷ; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പൊലീസ്

തിരുവനന്തപുരം: വിമർശനം തുടരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അമിത സുരക്ഷയിൽ ഉറച്ചുനിൽക്കാൻ പൊലീസ്. മരുന്ന് വാങ്ങാൻ പോയ യുവാവിനെ തടഞ്ഞ് നിർത്തിയതും കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളിയെ അപമാനിച്ചതും അടക്കമുള്ള ആരോപണങ്ങൾ അവഗണിക്കാനും തീരുമാനമായി.

ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചത്. നാട്ടുകാരുടെ വഴി തടഞ്ഞ് സുരക്ഷ ഉറപ്പാക്കുന്നതിൽ മുഖ്യമന്ത്രിയും എതിർപ്പ് വ്യക്തമാക്കിയിട്ടില്ല.

അതേസമയം, പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്പെഷ്യൽ ഓഫീസറായി കൊൽക്കത്തയിലെത്തിയ എ.ഡി.ജി.പി എച്ച് വെങ്കിടേഷ് മുഖ്യമന്ത്രിക്ക് സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് പശ്ചിമ ബംഗാളിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. കർഷക തൊഴിലാളി യൂണിയന്‍റെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി കൊൽക്കത്തയിൽ എത്തിയത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...