Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മരട് ഫ്ലാറ്റ് പൊളിക്കൽ; ഹോളിഫെയ്ത്ത് ഉടമകളുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

കൊച്ചി: മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ നിർമ്മാതാക്കളായ ഹോളി ഫെയ്ത്ത് കമ്പനി ഉടമകളുടെ സ്വകാര്യ സ്വത്തുക്കൾ കണ്ടുകെട്ടാൻ സുപ്രീം കോടതി ഉത്തരവ്. ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരമായി നൽകേണ്ട തുക ഇതുവരെ കെട്ടിവെയ്ക്കാത്ത സാഹചര്യത്തിലാണ് നടപടി. ഹോളി ഫെയ്ത്തിന്‍റെ കമ്പനി സ്വത്തുക്കൾ മുമ്പ് കണ്ടുകെട്ടിയിരുന്നു. ഈ വസ്തുക്കൾ ലേലം ചെയ്യാൻ സംസ്ഥാന സർക്കാരിന് കോടതി മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചു.

അതേസമയം മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം നിർമ്മിച്ചതിന്‍റെ ഉത്തരവാദിത്തം സംബന്ധിച്ച തോട്ടത്തിൽ രാധാകൃഷ്ണന്‍റെ റിപ്പോർട്ട് അടുത്ത മാസം 28ന് കോടതി പരിഗണിക്കും. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്‍റെ റിപ്പോർട്ടിലെ ചില കണ്ടെത്തലുകളോട് ശക്തമായി വിയോജിക്കുന്നുവെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. തുടർന്നാണ് റിപ്പോർട്ടിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. 

പൊളിച്ച ഫ്ളാറ്റുകളുടെ ഉടമകൾക്ക് കൂടുതൽ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അതിനുശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നും കോടതി വ്യക്തമാക്കി. നിർമ്മാതാക്കൾക്ക് മാത്രമല്ല, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കും നിയമലംഘനത്തിൽ പങ്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻ മേൽ കുറിപ്പ് തയ്യാറാക്കാൻ അമിക്കസ് ക്യൂറിക്ക് സുപ്രീം കോടതി നിർദേശം നൽകി.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...