Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഭക്ഷ്യവിഷബാധ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിച്ച നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി. ഭക്ഷ്യവിഷബാധ വാർത്തയെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് തീർപ്പാക്കിയത്.

ഭക്ഷ്യസുരക്ഷ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യവിഷബാധ തടയാൻ ഈ കാലയളവിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിച്ച പ്രവർത്തനങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും, ഭക്ഷ്യസുരക്ഷാ കമ്മീഷണറും വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതി കേസ് തീർപ്പാക്കിയത്.

ഭക്ഷ്യവിഷബാധ തടയാൻ സർക്കാർ ഇടപെട്ടിരുന്നു. ഷവർമ്മ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും അത് നടപ്പാക്കാൻ കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇവ ലംഘിക്കുന്നുണ്ടോ എന്നറിയാൻ പരിശോധനയും ശക്തമാക്കി. ബോധവൽക്കരണ പരിപാടികൾ ഊർജിതമാക്കി. ഭക്ഷ്യവിഷബാധയേറ്റുള്ള മരണം സംഭവിച്ചപ്പോൾ അടിയന്തര ഇടപെടൽ നടത്തി. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എൻഫോഴ്സ്മെന്‍റ് യോഗത്തിൽ പരിശോധന കർശനമാക്കാൻ നിർദേശം നൽകി. ഭക്ഷ്യ സ്ഥാപനങ്ങളിലെ എല്ലാവർക്കും ഫോസ്റ്റാക്ക് പരിശീലനവും കർശനമാക്കിയിരുന്നു. 

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...