Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തോട്ടപ്പള്ളി കരിമണൽ ഖനനം; കേന്ദ്രത്തിനും സംസ്ഥാനത്തിനും സുപ്രീം കോടതിയുടെ നോട്ടീസ്

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹർജി വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യം, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നോട്ടീസിന് നാലാഴ്ചയ്ക്കകം മറുപടി നൽകണം. ഖനനം നിയമവിരുദ്ധമാണെന്നും കേന്ദ്രത്തിന്‍റെയോ പരിസ്ഥിതി മന്ത്രാലയത്തിന്‍റെയോ അനുമതിയില്ലാതെയാണ് മണ്ണ് നീക്കം ചെയ്യുന്നതെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു.

യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ നടക്കുന്ന ഖനനം അവസാനിപ്പിക്കാൻ സുപ്രീം കോടതി നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര- സംസ്ഥാന തീരദേശ സംരക്ഷണ അതോറിറ്റി, കേരള മിനറൽസ് ആൻഡ് മെറ്റൽസ്, ആലപ്പുഴ ജില്ലാ കളക്ടർ എന്നിവരുൾപ്പെടെ 10 എതിർ കക്ഷികൾക്കാണ് നോട്ടീസ് നൽകിയത്. തോട്ടപ്പള്ളി സ്വദേശി സുരേഷ് കുമാറാണ് ഹർജി നൽകിയത്. അഭിഭാഷകനായ ജെയിംസ് പി തോമസാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. 

തീരദേശ പരിപാലന വിജ്ഞാപനത്തിനും പരിസ്ഥിതി സംരക്ഷണ നിയമത്തിനും വിരുദ്ധമായാണ് ഇവിടെ ഖനനം നടത്തുന്നത്. ഇതുകൂടാതെ ദുരന്തനിവാരണ നിയമത്തിന്‍റെ പേരിൽ കരിമണൽ ഉൾപ്പെടെയുള്ള ധാതുസമ്പന്നമായ മണൽക്കൂനകൾ നിയമവിരുദ്ധമായി നീക്കം ചെയ്യുകയാണ്. മണൽ നീക്കം ചെയ്യുന്നത് തീരം ഇടിയുന്നതിന് കാരണമാകുന്നു. ഇത് ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ബാധിച്ചുവെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഖനനത്തിനെതിരെ നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. സ്പിൽവേയിലൂടെ വെള്ളം തടസ്സമില്ലാതെ ഒഴുകാൻ പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നിക്ഷേപം ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഹർജി തള്ളിയത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...