Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വിമാനം തിരിച്ചിറക്കിയ സംഭവം; പൈലറ്റിന് വീഴ്ചയുണ്ടായതായി വിലയിരുത്തല്‍

തിരുവനന്തപുരം: കരിപ്പൂരില്‍ നിന്ന് ദമാമിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയ സംഭവത്തില്‍ പൈലറ്റിന് വീഴ്ച സംഭവിച്ചതായി പ്രാഥമിക വിലയിരുത്തല്‍.
കരിപ്പൂരിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്‍റെ പിൻഭാഗം റൺവേയിൽ ഉരസിയിരുന്നു.

പൈലറ്റിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണതെന്നാണ് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രാഥമിക വിലയിരുത്തൽ. പൈലറ്റിനെ താൽക്കാലികമായി ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് തീരുമാനം.

വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെങ്കിലും സംഭവത്തെ ഗുരുതരമായ വീഴ്ചയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിലയിരുത്തി. കരിപ്പൂരിൽ നിന്ന് പറന്നുയർന്നപ്പോൾ വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റ് ഉൾപ്പെടെ എല്ലാ ക്രൂ അംഗങ്ങളെയും മാറ്റി പുതിയ ക്രൂ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ദമാമിലേക്ക് യാത്രതിരിക്കുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...