കൊച്ചി: വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാൻ അറസ്റ്റിൽ. കോടതിയലക്ഷ്യ കേസിലാണ് തോപ്പുംപടി ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് നിപുൺ ചെറിയാനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഈ മാസം 28ന് മുമ്പ് അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു.
വി ഫോർ കൊച്ചിയുടെ ഫേസ്ബുക്ക് പേജിൽ നിപുൺ കോടതിയെ അപകീർത്തിപ്പെടുത്തുന്ന പ്രസംഗം നടത്തി പോസ്റ്റ് ചെയ്തിരുന്നു. ഇതേതുടർന്നാണ് നിപുണിനെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. തോപ്പുംപടിയിൽ കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിശദീകരണ യോഗം നടക്കുന്നതിനിടെയാണ് അറസ്റ്റ്.