Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സിപിഎം ജനകീയ പ്രതിരോധ ജാഥ; ആളുകളെ എത്തിച്ചത് സ്കൂൾ ബസിലെന്ന് പരാതി

കോഴിക്കോട്: സി.പി.എമ്മിന്‍റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ ആളുകളെ എത്തിച്ചത് സ്കൂൾ ബസിലെന്ന് പരാതി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്കൂൾ ബസ് ഉപയോഗിച്ചത്. പേരാമ്പ്ര മുതുകാട് പ്ലാന്‍റേഷൻ ഹൈസ്കൂളിൻ്റെ ബസിലാണ് ജാഥയിലേക്കുള്ള ആളുകളെ എത്തിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഡി.ഡി.ഇക്ക് പരാതി നൽകി.

അതേസമയം കണ്ണൂരിൽ എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ സിപിഎം പഞ്ചായത്ത് അംഗം ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. തളിപ്പറമ്പിലെ ജാഥയിൽ പങ്കെടുക്കാത്തവർക്ക് പിന്നീട് തൊഴിലുറപ്പ് ജോലി നൽകുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി.

കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം എ പി സുജിത്രയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഭീഷണി സന്ദേശം അയച്ചത്. ജാഥയ്ക്ക് വരാൻ അസൗകര്യമുള്ളവർ തന്നെ വിളിക്കണമെന്നും അവർക്ക് നേരിട്ട് മറുപടി നൽകുമെന്നും സുജിത്ര വാട്സാപ്പ് സന്ദേശത്തിൽ പറഞ്ഞു. എന്നാൽ ഭീഷണിപ്പെടുത്തി ജാഥയ്ക്ക് ആളുകളെ കൊണ്ടുവരേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് എം.വി ഗോവിന്ദൻ സുജിത്രയുടെ ആഹ്വാനം തള്ളി. 

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....