Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ പിജി ഡോക്ടർമാരുടെ സേവനം; മാർച്ച് 1 മുതലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: മാർച്ച് 1 മുതൽ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ പി.ജി ഡോക്ടർമാരുടെ സേവനം ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലാണ് മെഡിക്കൽ കോളേജുകളിലെ രണ്ടാം വർഷ പി.ജി ഡോക്ടർമാരെ നിയമിക്കുന്നത്. ദേശീയ മെഡിക്കൽ കമ്മീഷന്‍റെ നിബന്ധനകൾക്കനുസൃതമായി പി.ജി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിന്‍റെ ഭാഗമായുള്ള ജില്ലാ റെസിഡൻസി പ്രോഗ്രാം അനുസരിച്ചാണ് ഇവരെ നിയമിക്കുന്നത്.

മെഡിക്കൽ കോളേജുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാനും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും റഫറൽ, ബാക്ക് റഫറൽ സംവിധാനങ്ങൾ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ റസിഡൻസി പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനായി ഡിസംബർ രണ്ടിന് മന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ സംസ്ഥാനതല നോഡൽ ഓഫീസറായും ആരോഗ്യവകുപ്പ് ഡയറക്ടറെ പ്രോഗ്രാം കോർഡിനേറ്ററായും ചുമതലപ്പെടുത്തി. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനുമായി ഡിഎംഇ കോ-ഓർഡിനേറ്ററായി ഡോ.സി.രവീന്ദ്രനെ നിയമിച്ചു. ജില്ലാ റെസിഡൻസി പ്രോഗ്രാമിന്‍റെ ഭാഗമായി സ്റ്റിയറിംഗ് കമ്മിറ്റിയും ജില്ലാതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. ജില്ലാ റസിഡൻസി പ്രോഗ്രാം നടപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

സർക്കാർ മെഡിക്കൽ കോളേജുകളിലെ 854 പേരെയും സ്വകാര്യ മെഡിക്കൽ കോളേജുകളിലെ 430 പേരെയും എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 98 പേരെയും ഉൾപ്പെടെ വിവിധ ആശുപത്രികളിലായി 1,382 പിജി ഡോക്ടർമാരെയാണ് നിയമിക്കുന്നത്. 9 സർക്കാർ മെഡിക്കൽ കോളേജുകൾ, ആർസിസി, 19 സ്വകാര്യ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പിജി ഡോക്ടർമാരും ഇതിൽ ഉൾപ്പെടുന്നു. 3 മാസം വീതമുള്ള നാല് ഗ്രൂപ്പുകളായാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. അതത് ജില്ലകളിലെ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള പി.ജി ഡോക്ടർമാരെയാണ് പരമാവധി നിയമിക്കുന്നത്. മെഡിക്കൽ കോളേജുകൾ ഇല്ലാത്ത ജില്ലകളിൽ മറ്റ് ജില്ലകളിൽ നിന്ന് വിന്യസിക്കും.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...