Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സ്കൂൾ കലോത്സവ നടത്തിപ്പിലെ വീഴ്ച; വിദ്യാഭ്യാസ ഓഫീസർക്കെതിരെ നടപടി വേണമെന്ന് ലോകായുക്ത

തിരുവനന്തപുരം: സ്കൂൾ കലോത്സവം നടത്തിപ്പിൽ വീഴ്ച വരുത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ലോകായുക്ത. 2022 ലെ ഉപജില്ലാതല സ്കൂൾ കലോത്സവ അപ്പീൽ കമ്മിറ്റി ചെയർമാനായി സേവനമനുഷ്ഠിച്ച തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ സുരേഷ് ബാബു ആർ എസിനെതിരെയാണ് നടപടിയ്ക്ക് ശുപാർശ ചെയ്തത്.

ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത പട്ടം ഗവണ്മെന്‍റ് ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനികളാണ് സംഘാടകർക്കെതിരെ പരാതി നൽകിയത്. ഒപ്പനയിൽ മത്സരിച്ച ഹർജിക്കാരുടെ അപ്പീൽ കലോത്സവ മാനുവൽ പ്രകാരം തീർപ്പാക്കിയിട്ടില്ലെന്ന് അന്വേഷണത്തിൽ ലോകായുക്ത കണ്ടെത്തി.

കലോത്സവങ്ങളിലെ അപ്പീലുകൾ തീർപ്പാക്കുന്നത് വെറും പ്രഹസനമാക്കി മാറ്റിയെന്ന് നിരീക്ഷിച്ച ലോകായുക്ത ഡിവിഷൻ ബെഞ്ച് ലോകായുക്ത നിയമത്തിലെ സെക്ഷൻ 12 പ്രകാരമുള്ള ശുപാർശ നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാൻ അതോറിറ്റിയായ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...