Vismaya News
Connect with us

Hi, what are you looking for?

Money

ആകർഷകമായ ആനുകൂല്യങ്ങളുമായി എസ്ബിഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ സാമ്പത്തികവർഷം മുതൽ കറണ്ട് അക്കൗണ്ടിന്റെയും (50,000 രൂപയും  50 ലക്ഷം ബാലൻസും ഉള്ളത്), ‘പരിവാർ’ സേവിംഗ്സ് അക്കൗണ്ടിന്റെയും  പുതിയവാരിയന്റുകൾ തുടങ്ങാൻ പദ്ധതിയിടുന്നു.

കഴിഞ്ഞ ഏതാനും പാദങ്ങളിലെ ഡെപ്പോസിറ്റ് വളർച്ചയുടെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതികൾക്ക് തുടക്കമിടുന്നത്. പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ആഭ്യന്തര നിക്ഷേപം 2022 അവസാനത്തോടെ 8.86 ശതമാനം ആണ് വർധിച്ചത്.  അതേസമയം ആഭ്യന്തര അഡ്വാൻസുകൾ 16.91 ശതമാനവും ഉയർന്നു.

ഡെപ്പോസിറ്റ് ഗ്രോത്തും, ക്രെഡിറ്റ് ഗ്രോത്തും തമ്മിലുള്ള അന്തരം കുറക്കുന്നതിനായാണ് പുതിയ വാരിയന്റുകൾ തുടങ്ങാൻ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ

2023- 24 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര നിക്ഷേപവും ആഭ്യന്തര അഡ്വാൻസും യഥാക്രമം 12 ശതമാനവും 16 ശതമാനവും വളർച്ച കൈവരിക്കുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഉയർന്ന മൂല്യമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ കറന്റ് അക്കൗണ്ട് വേരിയന്റ് തുടങ്ങുന്നത്. പുതിയ വേരിയൻകൾ തുടങ്ങുന്നതോടെ, ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാനും, കൂടുതൽ നിക്ഷേപം ആകർഷിക്കാനും കഴിയുമെന്നാണ് ബാങ്ക് വിലയിരുത്തുന്നത്.

പ്രത്യേകിച്ച് റീട്ടെയിൽ ഉപഭോക്താക്കളിൽ നിന്ന് നിക്ഷേപം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി കൂടുതൽ ആകർഷകമായ ആനുകൂല്യങ്ങളും, സേവനങ്ങളും നൽകും. കറന്റ് അക്കൗണ്ടുകളുടെയും സേവിംഗ്സ് അക്കൗണ്ടുകളുടെയും പുതിയ വകഭേദങ്ങൾ അവതരിപ്പിക്കുന്നതിലൂടെ, ഉപഭോക്താക്കൾക്ക് കൂടുതൽ  സൗകര്യങ്ങൾ ലഭ്യമാക്കിക്കൊണ്ട്, ,ബാങ്കിംഗ് മേഖലയിലെ വിപണി വിഹിതം വർദ്ധിപ്പിക്കാമെന്നുമാണ് ബാങ്ക് കണക്കുകൂട്ടൽ.

എല്ലാ കുടുംബങ്ങൾക്കും എസ്ബി അക്കൗണ്ടുകൾ എസ്ബിഐ നൽകുന്ന വിശദാംശങ്ങൾ പ്രകാരം,  നിർദ്ദിഷ്ട പരിവാർ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന് നിരവധി സവിശേഷതകളുണ്ട്.  ഇൻഷുറൻസ്/ആരോഗ്യ പരിശോധന/ലോക്കർ വാടകയിൽ ഇളവ് തുടങ്ങിയ അധിക ഫീച്ചറുകൾ അടങ്ങുന്നതായിരിക്കും പരിവാർ സേവിംഗ്‌സ് അക്കൗണ്ട്. ഈ അക്കൗണ്ട് ആരംഭിക്കുന്നതോടെ, ഉപഭോക്താക്കൾ അവരുടെ കുടുംബാംഗങ്ങൾക്കായി കൂടി ബാങ്ക് അക്കൗണ്ട് തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...