Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സര്‍ക്കാര്‍വാഹനങ്ങള്‍ ഇനി കെ.എല്‍. 99-ല്‍ ആരംഭിക്കും; കേന്ദ്ര സര്‍ക്കാരിനും പ്രത്യേക സീരീസ്


ര്‍ക്കാര്‍വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍സീരീസായി കെ.എല്‍. 99 അനുവദിച്ചു. വിജ്ഞാപനം ഉടന്‍ ഇറങ്ങും. ബുധനാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കെ.എസ്.ആര്‍.ടി.സി. ദേശസാത്കൃതവിഭാഗത്തിന് (കെ.എല്‍. 15) അനുവദിച്ചതുപോലെ പ്രത്യേക ഓഫീസും ഇതിനായി തുറക്കും.

സര്‍ക്കാര്‍വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണു പ്രത്യേക സീരിസ് ഏര്‍പ്പെടുത്തുന്നത്. കെ.എല്‍. 99-എ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കെ.എല്‍. 99-ബി സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കെ.എല്‍. 99-സി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കെ.എല്‍ 99-ഡി പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും നല്‍കും.

മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുമ്പ് ഇക്കാര്യം മോട്ടോര്‍വാഹനവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചിരുന്നു. തുടര്‍ന്ന് നയപരമായ തീരുമാനമായതിനാല്‍ മുഖ്യമന്ത്രിക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.

സര്‍ക്കാര്‍വാഹനങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുമ്പ് അറിയിച്ചിരുന്നു. കേരളസര്‍ക്കാര്‍ എന്ന ബോര്‍ഡ് വ്യാപകമായി സര്‍ക്കാരിതര വാഹനങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...