Vismaya News
Connect with us

Hi, what are you looking for?

Money

എസ്ബിഐയുടെ ബ്രാന്‍ഡ് അംബാസഡറായി എം.എസ് ധോണി

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി മഹേന്ദ്ര സിംഗ് ധോണി. കമ്പനിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എസ്ബിഐയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ എംഎസ് ധോണി വിവിധ മാര്‍ക്കറ്റിംഗ്, പ്രൊമോഷണല്‍ ക്യാമ്പെയ്നുകളില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

”സമ്മര്‍ദപൂരിതമായ സാഹചര്യങ്ങളില്‍ സമചിത്തത പാലിക്കാനുള്ള സവിശേഷ സിദ്ധിയും അനിവാര്യമായ സാഹചര്യങ്ങളില്‍ വ്യക്തമായ ചിന്തയോടെ വേഗത്തില്‍ തീരുമാനമെടുക്കാനുമുള്ള കഴിവും എസ്ബിഐ-യെ പ്രതിനിധീകരിക്കുന്നതിനുള്ള മികച്ച തെരഞ്ഞെടുപ്പായി ധോണിയെ മാറ്റുന്നു. വിശ്വാസ്യതയുടെയും നേതൃത്വത്തിന്റെയും മൂല്യങ്ങള്‍ പ്രതിഫലിപ്പിച്ചുകൊണ്ട്, ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള ബാങ്കിന്റെ പ്രതിബദ്ധതയെ ഈ അസോസിയേഷന്‍ സൂചിപ്പിക്കുന്നു, ”എസ്ബിഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...