Vismaya News
Connect with us

Hi, what are you looking for?

WORLD

മലയാളികൾക്ക് ആശ്വാസവാർത്ത; ഇന്ത്യൻ സെക്ടറിലേക്ക് സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി സലാം എയർ

പ്രവാസികളായ മലയാളികൾ അടക്കമുള്ളവർക്ക് ആശ്വാസം പകർന്ന സലാം ഇന്ത്യൻ സെക്ടറിലേക്ക് സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ഡിസംബർ അഞ്ചു മുതലാണ് മസ്കറ്റിൽ നിന്നും നേരിട്ട് തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂർ, ലക്നൗ എന്നീ 5 ഇന്ത്യൻ നഗരങ്ങളിലേക്ക് സലാം എയർ സർവീസ് നടത്തുക.

കഴിഞ്ഞ ഒക്ടോബർ ഒന്നുമുതൽ ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിനുള്ള പരിമിതി മൂലം ഈ റൂട്ടുകളിൽ നിന്ന് ഒമാൻ ബജറ്റ് എയർ വിമാനമായ സലാം എയർ പൂർണ്ണമായും പിൻവാങ്ങിയിരുന്നു.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതടക്കം ഉള്ള നടപടികൾ വരും ദിവസങ്ങളിൽ തന്നെ തുടങ്ങുമെന്നും ഇന്ത്യൻ സെക്ടറിലേക്ക് സർവീസുകൾ പുനരാരംഭിക്കാൻ സഹായിച്ചത് ഒമാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ( സി എ എ ) പിന്തുണയും ഒമാൻ എയറുമായുള്ള സഹകരണവും ആണെന്ന് സലാം എയർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....