Vismaya News
Connect with us

Hi, what are you looking for?

GULF

പരിമിതകാല ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്; അടുത്ത വർഷത്തേക്കുള്ള ടിക്കറ്റുകൾ ഓഫറിൽ ബുക്ക് ചെയ്യാം

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിമാന സർവീസുകളിൽ വൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. തിരഞ്ഞെടുത്ത റൂട്ടുകളിലേക്ക് 15 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നും നാളെയും നടത്തുന്ന ബുക്കിംഗുകൾക്കാണ് ഇളവുകൾ നൽകുന്നത്. 2024 മാർച്ച് 31 വരെയുള്ള യാത്രകൾക്ക് ഈ ഇളവുകൾ ലഭിക്കുന്നതാണ്. എയർലൈനിന്റെ ആപ്പിലും, ഔദ്യോഗിക വെബ്സൈറ്റിലും ലോഗിൻ ചെയ്ത് ബുക്ക് ചെയ്യുന്നവർക്ക്, യാത്രാ സമയത്ത് സൗജന്യ ഫ്രഷ് ഫ്രൂട്ട് പ്ലാറ്ററും ലഭിക്കുന്നതാണ്.

അതേസമയം ആഭ്യന്തര, അന്താരാഷ്‌ട്ര വിമാന ടിക്കറ്റുകള്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വന്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ‘ക്രിസ്മസ് കംസ് ഏര്‍ലി’ എന്ന പുതിയ ഓഫറിലൂടെയാണ് വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആഴ്ചയിൽ 195 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് യുഎഇലേക്ക് നടത്തുന്നത്. 80 സർവീസുകൾ ദുബായിലേക്കും, 77 സർവീസുകൾ ഷാർജയിലേക്കും, 31 സർവീസുകൾ അബുദാബിയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....