Vismaya News
Connect with us

Hi, what are you looking for?

GULF

പരിശീലന പറക്കലിനിടെ സൗദിയുടെ യുദ്ധവിമാനം തകര്‍ന്നു; രണ്ട് മരണം

റിയാദ്: പരിശീലന പറക്കലിനിടെ സൗദിയുടെ യുദ്ധവിമാനം തകര്‍ന്ന് രണ്ട് ജീവനക്കാര്‍ മരിച്ചു. റോയല്‍ എയര്‍ഫോഴ്സിന്റെ എഫ്-15 എസ്എ എന്ന യുദ്ധവിമാനമാണ് തകര്‍ന്നത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ദഹ്റാനില്‍ വ്യാഴാഴ്ച ആയിരുന്നു സംഭവം.

പതിവ് പരിശീലനത്തിനിടെ പ്രാദേശിക സമയം 12:50ന് വിമാനം ദഹ്റാനിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍ ബേസില്‍ തകര്‍ന്നതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണ സമിതി അന്വേഷണം നടത്തിവരികയാണെന്നും അല്‍-മാലികി പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മാലിക്കി അനുശോചനം അറിയിച്ചു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....