Vismaya News
Connect with us

Hi, what are you looking for?

AGRICULTURE

വേനല്‍ കനക്കുന്നു; ചൂടിൽനിന്ന് വളർത്തുമൃഗങ്ങളെ എങ്ങനെ സംരക്ഷിക്കാം

കാലാവസ്ഥാ വ്യതിയാനത്തെതുടര്‍ന്നുള്ള ചൂട് പ്രതിരോധിക്കാനും മുന്‍കരുതലെടുക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. പശുക്കളെ പകല്‍ 11 നും ഉച്ചയ്‌ക്ക് മൂന്നിനും ഇടയിലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുത്, പാടത്ത് കെട്ടിയിടാനുംപാടില്ല. ആസ്ബസ്റ്റോസ്-തകര ഷീറ്റ് കൂടാരങ്ങളില്‍നിന്ന് പുറത്തിറക്കി മരത്തണലില്‍ കെട്ടിയിടാം. തൊഴുത്തില്‍ മുഴുവന്‍ സമയവും ഫാനിടാം. തെങ്ങോല/ടാര്‍പോളിന്‍ ഉപയോഗിച്ചുള്ള മേല്‍ക്കൂര ചൂടിനെ പ്രതിരോധിക്കും.

അരമണിക്കൂര്‍ കൂടുമ്പോള്‍ പശുക്കളെ നനയ്‌ക്കാം. വാഹനത്തില്‍ കയറ്റിയുള്ള ദീര്‍ഘദൂര യാത്രകള്‍ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം. നിര്‍ജലീകരണം തടയാനും കറവനഷ്ടം കുറയ്‌ക്കുന്നതിനുമായി തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. കുടിവെള്ളം ചൂടുപിടിക്കുന്നത് തടയാന്‍ ടാങ്കുകളും വിതരണപൈപ്പുകളും നനച്ച ചണച്ചാക്ക് ഉപയോഗിച്ച് പൊതിയാം. നിലവാരം ഉള്ള കാലിതീറ്റ ഉറപ്പാക്കണം. ധാതു-ലവണ മിശ്രിതങ്ങള്‍ ചേര്‍ക്കണം.ബ്രോയ്‌ലര്‍ കോഴികള്‍ക്ക് മൂന്ന്തവണ ചകിരിച്ചോര്‍തറവിരി ഇളക്കിയിടണം. വെള്ളംതളിച്ച് മേല്‍ക്കൂര തണുപ്പിക്കണം . മേല്‍ക്കൂരയ്‌ക്ക് മുകളില്‍ തെങ്ങോലയോ ചണച്ചാക്കോ വിരിക്കാം, വള്ളിചെടികളു പടര്‍ത്താം. മേല്‍ക്കൂര വെള്ളപൂശിയും ചൂട് നിയന്ത്രിക്കാം. ഐസിട്ട വെള്ളം കുടിക്കാന്‍ നല്‍കാം. എക്‌സോസ്റ്റ് ഫാനുകളും ഉപയോഗിക്കാം.

വളര്‍ത്തുനായ്‌ക്കള്‍ക്കും പൂച്ചകള്‍ക്കും തണുത്ത കുടിവെള്ളം നല്‍കണം. നായ്‌ക്കൂടുകള്‍ക്കു മുകളില്‍ തണല്‍ വലകള്‍ ഉപയോഗിക്കാം. ആഹാരം പലതവണകളായി നല്‍കാം. ജീവകം സി നല്‍കാം. കൂട്ടില്‍ ഫാന്‍ വേണം. ദിവസവും ശരീരം ബ്രഷ് ചെയ്യണം. നായ്‌ക്കളെയും പൂച്ചകളെയും കാറിനുള്ളിലോ മുറിക്കുള്ളിലോ അടച്ചിടരുത്. സൂര്യാഘാതമേറ്റാല്‍ തണുത്തവെള്ളത്തില്‍മുക്കിയ ടവല്‍ പുതപ്പിക്കണം .

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....