Vismaya News
Connect with us

Hi, what are you looking for?

EDUCATION

എസ്ബിഐയിൽ ഓഫീസര്‍ തസ്തികകളിലേക്ക് അവസരം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (SBI) സ്‌പെഷ്യല്‍ കേഡർ ഓഫീസർ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് നടപടികള്‍ ആരംഭിച്ചു. എസ്ബിഐയില്‍ ആകെ 131 തസ്തികകളിലേക്കാണ് നിയമനം. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് sbi.co.in സന്ദർശിച്ച്‌ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച്‌ നാല് ആണ്.

റിക്രൂട്ട്‌മെൻ്റിലൂടെ യോഗ്യരായ ഉദ്യോഗാർത്ഥികളെ മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്), അസിസ്റ്റൻ്റ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്), സർക്കിള്‍ ഡിഫൻസ് ബാങ്കിംഗ് അഡ്വൈസർ (സിഡിബിഎ) എന്നീ തസ്തികകളിലേക്ക് നിയമിക്കും.

ഉദ്യോഗാർത്ഥികള്‍ ഏതെങ്കിലും അംഗീകൃത സർവകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ എംബിഎ (ഫിനാൻസ്)/ പിജിഡിബിഎ/പിജിഡിബിഎം/എംഎംഎസ് (ഫിനാൻസ്)/സിഎ/സിഎഫ്‌എ/ഐസിഡബ്ല്യുഎ പാസായിരിക്കണം. തസ്തികകള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഒഴിവുകൾ ചുവടെ:

1. മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) – 50
2. അസിസ്റ്റൻ്റ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) – 23
3. ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) – 51
4. മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) – 03
5. അസിസ്റ്റൻ്റ് ജനറല്‍ മാനേജർ (അപ്ലിക്കേഷൻ സെക്യൂരിറ്റി) – 03
6. സർക്കിള്‍ ഡിഫൻസ് ബാങ്കിംഗ് അഡ്വൈസർ (സിഡിബിഎ) – 01

ഈ ഒഴിവുകളുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികള്‍ അപേക്ഷാ ഫീസായി 750 രൂപ ഓണ്‍ലൈനായി അടയ്‌ക്കേണ്ടതാണ്. എന്നാൽ എസ്‌സി, എസ്ടി, ശാരീരിക വൈകല്യമുള്ള ഉദ്യോഗാർത്ഥികള്‍ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതില്ല.

ജോലിക്ക് എങ്ങനെ അപേക്ഷിക്കാം:

1. ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in ലേക്ക് പോകുക.
2. വെബ്‌സൈറ്റിലെ ഹോം പേജില്‍ നിലവിലുള്ള റിക്രൂട്ട്മെൻ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. വരുന്ന പേജിൽ ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിക്കുക.
4. രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകള്‍ അപ്ലോഡ് ചെയ്യുക.
5. അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ നിശ്ചിത അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്‌ക്കുക.
6. തുടർന്ന് സമർപ്പിക്കുക.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....