Vismaya News
Connect with us

Hi, what are you looking for?

NEWS

പുത്തൻ സവിശേഷതകളുമായി ഹോണർ എക്സ് 9 ബി വിപണിയിൽ

നിരവധി സവിശേഷതകളുമായി പുതിയ സ്മാർട്ട്ഫോൺ മോഡൽ പുറത്തിറക്കി ഹോണർ. ഹോണറിന്റെ എക്സ് 9 ബി ആണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. അൾട്രാ ബൗണ്ട്സ് ആന്റി ഡ്രോപ് 360 ഡിസ്പ്ലേ ആണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഒന്നര മീറ്റർ മുകളിൽ നിന്നുള്ള വീഴ്ചയ്‌ക്ക് വരെ സംരക്ഷണം നൽകാൻ സാധിക്കുന്ന വിധത്തിലാണ് ഫോൺ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇതിന് സഹായിക്കുന്നത് ഫോണിലുള്ള എയർബാഗ് കുഷ്യൻ സാങ്കേതികവിദ്യയും ഷോക്ക് അബ്സോർബിങ് ഘടനയുമാണ്. അതുകൊണ്ടുതന്നെ ചെറിയ വീഴ്ചയിൽ ഒന്നും ഫോണിന് കേടുപാടുകൾ സംഭവിക്കുകയില്ല. ഇതും ഉപഭോക്താക്കളെ ആകർഷിക്കാൻ ഉതകുന്ന സവിശേഷതയാണ്.

5800 എം എ എച്ച് ബാറ്ററി ഉള്ള ഫോണിന് 25,999 രൂപയാണ് വില വരുന്നത്.108 എംപി വൈഡ്, 5 എംപി അൾട്രാവൈഡ്, രണ്ട് എംപി മാക്രോ പിൻ ക്യാമറകളും 16 എംപി സെൽഫി ക്യാമറയുമാണ് ഇവയുടെ പ്രധാന സവിശേഷതകൾ.  പുത്തൻ സവിശേഷതകളുമായി ഉപഭോക്താക്കളിലേക്ക് എത്തിയ ഹോണർ എക്സ് 9ബി ഏതായാലും വിപണി കീഴടക്കുമെന്ന് ഉറപ്പ്. കൂടുതൽ ക്ലാരിറ്റിയിൽ മികച്ച ഫോട്ടോയും വീഡിയോയും പകർത്തുന്നതിന് ഫോണിൽ ക്യാമറകൾ സഹായിക്കും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...