Vismaya News
Connect with us

Hi, what are you looking for?

COOKERY

നാലേ നാല് ചേരുവകൾ കൊണ്ട് വിരുന്നുകാരെ ഞെട്ടിക്കാൻ പാകത്തിന് കിടിലൻ മധുരം തയ്യാറാക്കാം

മധുരം ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാം. വിശേഷ ദിവസങ്ങളിൽ സന്തോഷം പങ്കുവയ്‌ക്കുന്നതിനായി മധുരം നമ്മൾ പങ്കുവയ്‌ക്കാറുണ്ട്. മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു മധുര പലഹാരം വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുത്താലോ. വളരെ വ്യത്യസ്തമായ ഒരു മധുര പലഹാരമാണ് തയ്യാറാക്കി എടുക്കുന്നത്.

തേങ്ങ പൊടിച്ചെടുത്തത്( ഡെസിക്കേറ്റഡ് കോക്കനട്ട്) ആണ് ഈ മധുര പലഹാരത്തിലെ പ്രധാന ചേരുവ. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വച്ച് ചൂടാക്കി എടുക്കാം. ചൂടായി വരുമ്പോൾ ഇതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കണം. ഇനി ഇതിലേക്ക് മാറ്റി എടുത്തു വച്ചിരിക്കുന്ന തേങ്ങ ചേർത്തു കൊടുക്കാം. അല്പസമയം ഇത് ഒന്ന് റോസ്റ്റ് ചെയ്തെടുക്കണം.

നല്ലതുപോലെ റോസ്റ്റ് ആയി വരുമ്പോൾ ഇതിലേക്ക് ഒരു കപ്പ് പാൽ ചേർത്ത് കൊടുക്കാം. പാൽ നല്ലതുപോലെ വറ്റി വരുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കാം. പാൽ വറ്റി വരുമ്പോൾ ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാം. അല്പനേരം ഇളക്കുമ്പോൾ പഞ്ചസാര ഉരുകി തുടങ്ങും. പിന്നീട് തീ വളരെ കുറച്ചുവെച്ച് ഇളക്കി കൊടുത്തു കൊണ്ടിരിക്കാം.

പാത്രത്തിൽ വിട്ടു വരുന്ന പരുവമാകുന്നതുവരെ ഇളക്കൽ തുടർന്നുകൊണ്ടിരിക്കണം. ഇപ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്. ഇത് ഇനി കുറച്ച് സമയം തണുക്കാനായി മാറ്റിവയ്‌ക്കാം. കയ്യിൽ ഉരുളയുരുട്ടാൻ പാകത്തിന് ചൂടാകുന്ന സമയത്ത് ചെറിയ ഉരുളകൾ ഉരുട്ടി എടുക്കാം.

ചെറിയ ലഡു വലിപ്പത്തിലാണ് ഉരുട്ടി എടുക്കേണ്ടത്. ഉരുട്ടിയെടുത്ത ഉരുളകൾ ഉണങ്ങിയ തേങ്ങാ പൊടിയിൽ ഒന്നുകൂടി റോൾ ചെയ്തെടുക്കാം. രുചികരവും ഹെൽത്തിയുമായ കിടിലൻ മധുര പലഹാരം റെഡി.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....