Vismaya News
Connect with us

Hi, what are you looking for?

NEWS

അമ്മയും കാമുകനും കൊന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: മലപ്പുറം തിരൂരിൽ അമ്മയും കാമുകനും കൂടി കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ഓടയില്‍നിന്ന് അഴുകിയ നിലയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ബാ​ഗിലാക്കിയ നിലയിലായിരുന്നു മൃതദേഹം. അമ്മ ശ്രീപ്രിയ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂരിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.11 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ വിവരം ഇന്നാണു പുറത്തുവന്നത്. കുഞ്ഞിന്റെ മൃതദേഹം തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പില്‍ ഉപേക്ഷിച്ചുവെന്നാണ് അമ്മ മൊഴി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ തമിഴ്‌നാട് കടലൂര്‍ സ്വദേശിനി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മൂന്നു മാസം മുന്‍പാണു കൊലപാതകം നടത്തിയതെന്നാണു പൊലീസ് നിഗമനം.

യുവതി ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് മാസം മുന്‍പ് കുഞ്ഞിനെ കൊന്നതാണെന്ന് അമ്മ ശ്രീപ്രിയ പൊലീസില്‍ മൊഴി നല്‍കി. ജയസൂര്യനും അച്ഛനും ചേര്‍ന്നാണ് കുഞ്ഞിനെ കൊന്നതെന്നും മൃതദേഹം ട്രെയിനില്‍ കൊണ്ടുപോയി തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു. ജയസൂര്യന്‍റെ മാതാപിതാക്കളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...