Vismaya News
Connect with us

Hi, what are you looking for?

ASTROLOGY

അറിയാം മഹാശിവരാത്രി ദിനത്തിന്റെ പ്രത്യേകതയും ശിവരാത്രി വ്രതം ആചരിക്കേണ്ട രീതികളും

വർഷത്തിലൊരിക്കൽ മാത്രം മനുഷ്യന് ലഭിക്കുന്ന ഏറ്റവും പുണ്യമായ ദിനമാണ് ശിവരാത്രി. ഈ വർഷത്തെ മഹാശിവരാത്രി മാർച്ച് എട്ടിനാണ് ആചരിക്കുന്നത്. ഈ വേളയിൽ എന്താണ് മഹാശിവരാത്രി ദിനത്തിന്റെ പ്രത്യേകതയെന്നും എങ്ങനെയാണ് മഹാശിവരാത്രി ആചരിക്കേണ്ടത് എന്നും അറിയേണ്ടത് പ്രധാനമാണ്.സർവ്വ പാപങ്ങളിൽ നിന്നും മുക്തി നൽകി ഭഗവാൻ മഹാദേവൻ നമ്മളെ അനുഗ്രഹിക്കുന്ന പുണ്യ ദിനമായാണ് മഹാശിവരാത്രി ആചരിക്കുന്നത്. ശിവരാത്രി ദിവസം മഹാദേവനെ ആരാധിക്കുന്നത് ശ്രേഷ്ഠമാണെന്നാണ് കരുതപ്പെടുന്നത്. ശിവരാത്രി വ്രതം എടുക്കുന്നതിന് ചില ചിട്ടവട്ടങ്ങൾ ഒക്കെയുണ്ട്. ഇവ എന്തൊക്കെയാണെന്നും എങ്ങനെയാണ് ശിവരാത്രി ആചരിക്കേണ്ടത് എന്നും നോക്കാം.ശിവരാത്രി വ്രതം സാധാരണയായി ആരംഭിക്കുന്നത് ശിവരാത്രി ദിനത്തിന്റെ തലേ ദിവസമാണ്. വ്രതം എടുക്കാൻ ആഗ്രഹിക്കുന്നവർ തലേദിവസം വീട് കഴുകി ശുദ്ധിയാക്കണം. അന്ന് രാത്രി അരിയാഹാരം പൂർണ്ണമായും ഒഴിവാക്കി പാലോ പഴങ്ങളോ ലഘുവായ ആഹാരങ്ങളോ കഴിക്കാവുന്നതാണ്.

ഒരിക്കൽ ഉപവാസമായും പൂർണ്ണ ഉപവാസമായും രണ്ടു രീതിയിൽ വ്രതം അനുഷ്ടിക്കാവുന്നതാണ്. ആരോഗ്യസ്ഥിതി അനുകൂലമായവർക്ക് പൂർണ്ണ ഉപവാസമായും ആരോഗ്യസ്ഥിതി അനുകൂലമല്ലാത്തവർക്ക് ഒരിക്കൽ വ്രതമായും ശിവരാത്രി വ്രതം അനുഷ്ഠിക്കാവുന്നതാണ്. പൂർണ്ണ ഉപവാസം എന്നാൽ ഒരു നേരവും ഭക്ഷണം കഴിക്കാതെയുള്ള ഉപവാസമാണിത്.ഒരിക്കലായി വ്രതം നോക്കുന്നവർക്ക് ഒരു നേരം അരിയാഹാരം ആകാവുന്നതാണ്. ശിവക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന നിവേദ്യം ഇതിനായി ഉപയോഗിക്കുന്നതാണ് ഉത്തമം. അതും വയർ നിറയാൻ അനുവദിക്കാത്ത രീതിയിൽ ആയിരിക്കണം ഭക്ഷിക്കേണ്ടത്. വ്രതം അനുഷ്ഠിക്കുന്നവർ പകലോ രാത്രിയോ ഉറങ്ങാതിരിക്കാനും പഞ്ചാക്ഷരി മന്ത്രം ജപിക്കാനും ശ്രദ്ധിക്കണം.ഏതെങ്കിലും കാരണവശാൽ ക്ഷേത്രദർശനം സാധ്യമാവാത്തവർ വീട്ടിലിരുന്ന് ശിവ പഞ്ചാക്ഷരി സ്തോത്രം, ശിവപുരാണം, ശിവസഹസ്രനാമം, ലിംഗാഷ്ടകം, അഷ്ടോത്തര ശതനാമസ്തോത്രം, വില്വാഷ്ടകം എന്നിവ പാരായണം ചെയ്യുന്നതിനും വൈകീട്ട് ക്ഷേത്രത്തിൽ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിക്കോ പാനം ചെയ്യാനും ശ്രദ്ധിക്കുക. പൂർണ്ണ ഉപവാസമാണ് അനുഷ്ഠിക്കുന്നത് എങ്കിൽ അതുവരെയും ജലപാനം ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.ശരീരവും മനസ്സും ശുദ്ധമാക്കിയതിനുശേഷം പഞ്ചാക്ഷരി മന്ത്രമായ ‘ഓം നമശിവായ’ എന്ന മന്ത്രം ജപിച്ച് ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്തവർക്ക് വീട്ടിലിരുന്നു വ്രതം അനുഷ്ഠിക്കാവുന്നതാണ്. ശിവരാത്രി വ്രതം അവസാനിപ്പിക്കുന്നത് ശിവരാത്രി ദിനത്തിന്റെ തൊട്ടടുത്ത ദിവസം ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന തീർത്ഥം കുടിച്ചു കൊണ്ടായിരിക്കണം എന്നാണ് വിശ്വാസം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....