Vismaya News
Connect with us

Hi, what are you looking for?

HEALTH

ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ഈ ഭക്ഷണ ശീലങ്ങൾ നിങ്ങൾക്കും ഉണ്ടോ?

ഇന്ന് വളരെ സാധാരണമായ ഒരു രോഗമായി ഇന്ന് ക്യാന്‍സര്‍ മാറിയിരിക്കുന്നു. വ്യായാമം ചെയ്യാൻ സമയമില്ലാത്തതും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും പുകവലി, മദ്യപാനം, ജങ്ക്ഫുഡിന്റെ ഉപയോഗം തുടങ്ങിയവയൊക്കെ ക്യാന്‍സറിനെ വിളിച്ചു വരുത്തുന്ന ഘടകങ്ങളാണ്. ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന നിരവധി ഭക്ഷണ ശീലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം… ഒന്ന്…
സംസ്‌കരിച്ച ഭക്ഷണങ്ങളുടെയും റീഡ് മീറ്റിന്‍റെയും അമിത ഉപയോഗം ചില ക്യാന്‍സര്‍ സാധ്യതയെ വർധിപ്പിച്ചേക്കാം. കാരണം ഇവയിലൊക്കെ അനാരോഗ്യകരമായ കൊഴുപ്പുകൾ, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയുടെ ഉപയോഗം പപരമാവധി കുറയ്‌ക്കുക.രണ്ട്…പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും അമിതമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വരുംകാലങ്ങളിൽ ക്യാന്‍സര്‍ വരാനുള്ള സാധ്യതയെ കൂട്ടാം. അതിനാല്‍ പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുക.

മൂന്ന്…
പാക്കറ്റ് ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവയിലൊക്കെ അനാരോഗ്യകരമായ കൊഴുപ്പുകൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, സോഡിയം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ ക്യാന്‍സര്‍ സാധ്യതയെ വർധിപ്പിക്കും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗവും പരിമിതപ്പെടുത്തുക.നാല്…അമിതമായ മദ്യപാനം കരള്‍, വൻകുടൽ, അന്നനാളം, വായ എന്നി അവയവങ്ങളിൽ ബാധിക്കുന്ന ക്യാൻസറിനുള്ള അപകട ഘടകമാണ്. അതിനാല്‍ അമിത മദ്യപാനവും ഒഴിവാക്കുക.അഞ്ച്…ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഉപ്പിലിട്ട ഭക്ഷണ സാധനങ്ങളും അമിതമായി കഴിക്കുന്നതും വയറിലെ ക്യാന്‍സര്‍ പോലെയുള്ള അര്‍ബുദ സാധ്യതകളെ ക്ഷണിച്ചു വരുത്തും. അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തുക.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....