Vismaya News
Connect with us

Hi, what are you looking for?

ASTROLOGY

ശിവരാത്രി ദിവസം ഭക്തർക്ക് നേരിട്ട് ശ്രീകോവിലിൽ കയറി അഭിഷേകവും അർച്ചനയും നടത്താം; അറിയാം ഈ ക്ഷേത്രത്തിന്റെ പ്രത്യേകത

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ്. സകലാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. പരമശിവനുവേണ്ടി പാർവതീ ദേവി ഉറക്കമിളച്ചു പ്രാർഥിച്ചത് ഈ ദിവസമാണെന്നാണ് വിശ്വാസം. ഈ വർഷം മാർച്ച് എട്ടിനാണ് ശിവരാത്രി.ഈ ദിവസം എല്ലാ ശിവക്ഷേത്രങ്ങളിലും മഹാശിവരാത്രി കൊണ്ടാടും. അത്തരത്തിൽ ജാതി-മത വ്യത്യാസമില്ലാതെ എത്തുന്ന എല്ലാ ഭക്തർക്കും ശ്രീകോവിലിൽ കയറി സ്വയം അഭിഷേകവും അർച്ചനയും നടത്താൻ കഴിയുന്ന ശിവ ക്ഷേത്രമാണ് മറ്റത്തൂർ ഒമ്പതുങ്ങൽ ശ്രീ കൈലാസ ശിവക്ഷേത്രം.ശിവരാത്രി നാളിൽ മാത്രമാണ് ശ്രീകോവിലിൽ കയറി അഭിഷേകം നടത്താൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ അവസരം വിനിയോഗിക്കാൻ ധാരാളം ഭക്തർ വ്രത നിഷ്ഠയോടെ ഇവിടെ എത്തിച്ചേരാറുണ്ട്. ശിവരാത്രി ദിവസം വ്രതമെടുത്തുവരുന്ന എല്ലാ ഭക്തർക്കും ശ്രീകോവിലിന് അകത്തുകയറി സ്വയം അഭിഷേകവും അർച്ചനയും നടത്താം.

ഒമ്പതുങ്ങൽ ശ്രീസുബ്രഹ്മണ്യ സമാജത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം. ശിവരാത്രി നാളിൽ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് തന്ത്രി ഡോ. കാരുമാത്ര വിജയൻ മുഖ്യകാർമ്മികനാവും. സമൂഹ അഭിഷേകം രാവിലെ 9 .30 മുതൽ ഉച്ചക്ക് 12.30 വരെ നടക്കും.മഹാഗണപതിഹോമം, മഹാമൃതുഞ്ജയഹോമം, അലങ്കാര പൂജ, കലശാഭിഷേകം, ഉച്ചക്ക് അന്നദാനം ദീപാരാധന, ചതുർയാമപൂജകൾ എന്നിവയും പിറ്റേന്ന് പുലർച്ച മുതൽ ശിവരാത്രി ബലിതർപ്പണവും ഉണ്ടാകും. കേരള കാശി എന്നറിയപ്പെടുന്ന തൃശൂർ ജില്ലയിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്‌ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....