Vismaya News
Connect with us

Hi, what are you looking for?

TECH

5000 എംഎഎച്ച് ബാറ്ററി; നത്തിങ് ഫോൺ 2എ പുറത്തിറങ്ങി: വിലയും മറ്റ് സവിശേഷതകളും അറിയാം

നത്തിങിന്റെ മൂന്നാമത്തെ സ്മാര്‍ട്‌ഫോണായ നത്തിങ് ഫോണ്‍ 2എ പുറത്തിറക്കി. വ്യത്യസ്തമായ രൂപത്തിനപ്പുറം, മികച്ച ഫീച്ചറുകളും അ‌ടങ്ങുന്നതിനാൽ നത്തിങ്ങിന്റെ ആദ്യ രണ്ടു ഫോണുകളും സ്മാർട്ട് ഫോൺ വിപണിയിൽ തരം​ഗം തീർത്തിരുന്നു. .

രണ്ട് വേരിയന്റുകളുമായെത്തുന്ന ഫോണിന് 23999 രൂപയിലാണ് വില ആരംഭിക്കുന്നത്. ഇത് ആദ്യമായാണ് ഇന്ത്യയില്‍ വെച്ച് ഒരു അവതരണ പരിപാടി കമ്പനി സംഘടിപ്പിച്ചത്. ലണ്ടനില്‍ രൂപകല്‍പന ചെയ്ത ഫോണ്‍ ഇന്ത്യയില്‍ നിന്നാണ് നിര്‍മിക്കുന്നത്.

നത്തിങിന്റെ സവിശേഷമായ സുതാരമായ രൂപകല്‍പനയിലാണ് നത്തിങ് ഫോണ്‍ 2എയും അവതരിപ്പിച്ചിരിക്കുന്നത്. കറുപ്പ്, വെള്ള നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും.ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഓഎസ് 2.5 ആണ് ഫോണില്‍. നത്തിങിന്റെ സ്വന്തം ഗ്ലിഫ് ഇന്റര്‍ഫേയ്‌സും ഇതിലുണ്ട്.

നതിങ് ഫോൺ 2 വൻ ഫീച്ചറുകളുമായി വിപണിയിലെത്തിയപ്പോൾ ഇതിന്റെ വില കാരണം പലർക്കും വാങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇതിന് പരിഹാരം എന്ന നിലയിലാണ് നതിങ് ഫോൺ 2എ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

നത്തിങ് 2 സ്മാർട്ട്ഫോണിന്റെ വിലകുറഞ്ഞ ​വേരിയന്റ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. 45W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് നത്തിങ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ​വൈറ്റ്, ഡാർക്ക് ഗ്രേ എന്നീ നിറങ്ങളിൽ നത്തിങ് ഫോൺ 2എ ഇന്ത്യയിൽ ലഭ്യമാകും.

നത്തിങ് ഫോ​ൺ 2എയുടെ 8 ജിബി + 128 ജിബി പ്രാരംഭ മോഡലിന് 23,999 രൂപയാണ് വില. ഈ മോഡൽ മാർച്ച് 12 വരെ ഫ്‌ളിപ്കാർട്ടിൽ വിൽക്കുന്നത് 19,999 രൂപയ്‌ക്കാണ്. കുറച്ചു ഫോണുകൾ മാത്രമായിരിക്കും ഈ വിലയ്‌ക്കു വിൽക്കുക എന്നാണ് സൂചന.

നത്തിങ് ഫോൺ 2എയുടെ റിയർ ക്യാമറയിൽ ഒരു എൻഎഫ്‌സി കോയിൽ ഉണ്ട്. ആദ്യ രണ്ട് മോഡലുകളിലെ ഗ്ലാസുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ സ്മാർട്ട്ഫോണിൽ ഒരു പ്ലാസ്റ്റിക് ബാക്ക് കവർ ഉപയോഗിക്കുന്നു. കൂടാതെ ഇതിന്റെ പിന്നിലെ ഗ്ലിഫ് വ്യത്യസ്ത രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

നത്തിങ് ഫോൺ 2എയുടെ പ്രധാന ഫീച്ചറുകൾ: 6.7-ഇഞ്ച് (2412×1084 പിക്സലുകൾ) FHD+ OLED ഫ്ലെക്സിബിൾ HDR10+ AMOLED ഡിസ്പ്ലേ, 30-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവ ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് നത്തിങ് ഫോൺ 2എ എത്തിയിരിക്കുന്നത്. അ‌തിൽത്തന്നെ, പ്രധാന ക്യാമറയ്‌ക്കും അൾട്രാ വൈഡ് ക്യാമറയ്‌ക്കും 50MP സെൻസറുകൾ നൽകിയിരിക്കുന്നു. 4K, 30 fps വരെ, ആക്ഷൻ മോഡ് എന്നിവ ഇതിലെ റിയർ ക്യാമറ പിന്തുണയ്‌ക്കുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....