Vismaya News
Connect with us

Hi, what are you looking for?

Money

മാര്‍ച്ച് 15നകം പുതിയ ഫാസ്ടാഗ് എടുക്കണം; പേടിഎം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പേടിഎം ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് നിര്‍ദേശവുമായി നാഷണല്‍ ഹൈവേ അതോറിറ്റി. മാര്‍ച്ച് 15നകം പേടിഎം ഫാസ്ടാഗ് ഉപേക്ഷിച്ച് മറ്റൊരു ബാങ്കില്‍ നിന്ന് പുതിയ ഫാസ്ടാഗ് സേവനം തേടാനാണ് നിര്‍ദേശത്തില്‍ പറയുന്നത്.

ദേശീയപാതയില്‍ ടോള്‍ പ്ലാസ കടന്നുള്ള യാത്രയില്‍ പെനാല്‍റ്റി ഒടുക്കുന്നതും ഇരട്ട ഫീസ് നല്‍കുന്നതും ഒഴിവാക്കാന്‍ എത്രയും പെട്ടെന്ന് മറ്റൊരു ബാങ്കിന്റെ ഫാസ്ടാഗിലേക്ക് മാറാനാണ് ദേശീയപാത അതോറിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചില പ്രവർത്തനങ്ങളിൽ നിന്ന് പേടിഎം പേയ്‌മെൻ്റ് ബാങ്ക് ലിമിറ്റഡിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വിലക്കിയതിന് പിന്നാലെയാണ് എൻഎച്ച്എഐയുടെ നടപടി.

മാര്‍ച്ച് 15ന് ശേഷം ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്നത് അടക്കമുള്ള നടപടികളില്‍ നിന്നാണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ റിസര്‍വ് ബാങ്ക് വിലക്കിയത്. എന്നാല്‍ മാര്‍ച്ച് 15ന് ശേഷവും ഫാസ്ടാഗില്‍ ബാലന്‍സ് ഉള്ളവര്‍ക്ക് ടോള്‍ അടയ്‌ക്കുന്നതിന് തടസ്സമില്ല. അല്ലെങ്കിൽ റീഫണ്ട് ആവശ്യപ്പെടാം.

വാഹന ഉടമകൾക്ക് ഫാസ്‌ടാഗ് നൽകാൻ കഴിയുന്ന 39 ബാങ്കുകളും എൻബിഎഫ്‌സികളും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പട്ടികയിൽ ഉൾപ്പെടുന്നു. എയർടെൽ പേയ്‌മെൻ്റ് ബാങ്ക്, ആക്‌സിസ് ബാങ്ക് ലിമിറ്റഡ്, ബന്ധൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

അലഹബാദ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയൻ ബാങ്ക് ലിമിറ്റഡ്, കോസ്മോസ് ബാങ്ക്, ഡോംബിവ്ലി നഗരി സഹകാരി ബാങ്ക്, ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, ഫെഡറൽ ബാങ്ക്, ഫിനോ പേയ്മെൻ്റ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ജെ ആൻഡ് കെ ബാങ്ക്, കർണാടക ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, ലിവ്ക്വിക്ക് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, നാഗ്പൂർ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡ്, പഞ്ചാബ് മഹാരാഷ്‌ട്ര ബാങ്ക്, സരസ്വത് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ദി ജൽഗാവ് പീപ്പിൾസ് കോ-ഓപ്പ് ബാങ്ക്, തൃശൂർ ജില്ലാ സഹകരണ ബാങ്ക്, യൂക്കോ ബാങ്ക് എന്നിവയും പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....