Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവുനല്‍കി എം.വി.ഡിയുടെ ഉത്തരവ്‌

ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവുനല്‍കി മോട്ടോര്‍ വാഹനവകുപ്പ്. വടക്കാഞ്ചേരിയില്‍ ഒമ്പത് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ആണ് ഇളവ്.വിദ്യാര്‍ഥികളുമായി വിനോദയാത്രയ്‌ക്ക് പോകുന്നതിന് ഏഴ് ദിവസം മുമ്പ് വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്നായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍, പുതിയ ഉത്തരവ് അനുസരിച്ച് ടൂറിസ്റ്റ് ബസുകള്‍ 30 ദിവസത്തില്‍ ഒരിക്കല്‍ മാത്രം പരിശോധനയ്‌ക്ക് എത്തിച്ചാല്‍ മതിയെന്നാണ് അറിയിച്ചിരിക്കുന്നത്. ബസിന്റെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുന്നതിനാണ് പരിശോധന നടത്തുന്നത്.കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ മാസത്തില്‍ ഒരുതവണ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിച്ച് വാഹനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇതിനൊപ്പം ബസുകളില്‍ അനധികൃത ലൈറ്റുകള്‍, എയര്‍ ഹോണ്‍ ഉള്‍പ്പെടെയുള്ളവ, തീവ്രത കൂടിയ ശബ്ദസംവിധാനങ്ങള്‍ തുടങ്ങിയവ ഇല്ലെന്ന് ഉറപ്പാക്കുന്നതിനാണ് പരിശോധന നടത്തുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.വടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന് പിന്നാലെ ഇത്തരം വാഹനങ്ങളില്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരേ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. നിരോധിത ലൈറ്റുകളും ശബ്ദ സംവിധാനങ്ങളുമായി ഒരു ബസുകളും ഇനി നിരത്തുകളില്‍ ഇറങ്ങരുതെന്നായിരുന്നു ഹൈക്കോടതി ഇത്തരം വാഹനങ്ങളുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാട്. നിയമലംഘനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിരത്തുകളില്‍ പരിശോധന നടത്താനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.ടൂറിസ്റ്റ് വാഹനങ്ങളുടെ പരിശോധനയ്‌ക്കായി 31 നിര്‍ദേശങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ഏതെങ്കിലുമൊന്നു ലംഘിച്ച് ഓടുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ളതായിരുന്നു നിര്‍ദേശങ്ങള്‍. വേഗപ്പൂട്ട് വേര്‍പെടുത്തി ഓടുക, ജി.പി.എസ്. പ്രവര്‍ത്തിക്കാതിരിക്കുക, എയര്‍ ഹോണുകള്‍ ഘടിപ്പിക്കുക, ഉയര്‍ന്ന ശബ്ദത്തിലുള്ള മ്യൂസിക് സിസ്റ്റം, വീഡിയോ, പ്രത്യേക എന്‍ജിന്‍ ഘടിപ്പിച്ച എയര്‍ കണ്ടിഷന്‍ സംവിധാനമുള്ള ബസുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണു നടപടിക്കു വിധേയമാക്കുക.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....