Vismaya News
Connect with us

Hi, what are you looking for?

ASTROLOGY

കണ്ണനെ സേവിക്കാൻ ഭാഗ്യം സിദ്ധിച്ച് മധുസൂദനൻ നമ്പൂതിരി; അവസരം ലഭിക്കുന്നത് ഇത് രണ്ടാം തവണ

വീണ്ടും കണ്ണനെ സേവിക്കാൻ ഭാഗ്യം സിദ്ധിച്ച് മധുസൂദനൻ നമ്പൂതിരി. രണ്ടാം തവണയാണ് ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി മധുസൂദനൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെടുന്നത്. വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരിക്കാണ് രണ്ടാം തവണയും ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയാകാൻ അവസരം ലഭിച്ചത്.കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാന ക്ഷേത്രമായ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ മേൽശാന്തിയാണ് നിലവിൽ മധുസൂദനൻ നമ്പൂതിരി. ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കാണ് ഗുരുവായൂർ മേൽശാന്തിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്. 56 പേരാണ് ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ആകുന്നതിനായി അപേക്ഷ സമർപ്പിച്ചത്.

56 പേരിൽ നിന്ന് 54 പേരെ കൂടിക്കാഴ്ചയ്‌ക്ക് ക്ഷണിക്കുകയും 50 പേർ കൂടിക്കാഴ്ചയ്‌ക്ക് ഹാജരാവുകയും ചെയ്തു. ഇവരിൽ 45 പേരാണ് മേൽശാന്തി ആകുന്നതിന് യോഗ്യത നേടിയത്. യോഗ്യത നേടിയ 45 പേരിൽ നിന്നും ക്ഷേത്രത്തിലെ നിലവിലെ മേൽശാന്തിയായ പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി നറുക്കെടുപ്പിലൂടെയാണ് മധുസൂദനൻ നമ്പൂതിരി തെരഞ്ഞെടുത്തത്.ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഗുരുവായൂർ ദേവസ്വം ചെയർമാനായ ഡോ വി കെ വിജയൻ എന്നിവർ മേൽശാന്തി തെരഞ്ഞെടുപ്പിൽ പങ്കെടുത്തു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....