Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

പ്രേമലു ഇനി ഓടിടിയിൽ കാണാം; റിലീസ് പ്രഖ്യാപിച്ചു

യുവതാരങ്ങളായ നസ്ലിൻ ഗഫൂറും മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് പ്രേമലു. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ഇത്. കേരളത്തിലെ ബോക്സ് ഓഫീസ് കീഴടക്കിയ പ്രേമലു ഇപ്പോൾ തെലുങ്ക് ഇൻഡസ്ട്രിയിലും വിജയക്കുതിപ്പ് നടത്തുകയാണ്. പ്രേമലുവിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രം അധികം വൈകാതെ ഒടിടിയിൽ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നേടിയത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. 2024 മാർച്ച് 29ന് ആണ് ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു.

ഫെബ്രുവരി ആദ്യവാരമായിരുന്നു പ്രേമലു തിയേറ്ററുകളിൽ എത്തിയത്. ഈ സമയത്ത് തന്നെ ചിത്രം തമിഴ് നാട്ടിലും റിലീസ് ചെയ്തിരുന്നു. എന്നാൽ പിന്നാലെ എത്തിയ മഞ്ഞുമ്മൽ ബോയ്‌സ് തമിഴ്‌നാട്ടിൽ ഹിറ്റായതോടെ പ്രേമലു പിൻവാങ്ങുകയായിരുന്നു. ആന്ധ്രാപ്രദേശിലും, തെലങ്കാനയിലും ലഭിച്ച സ്വീകാര്യതയാണ് തമിഴ് ഡബ്ബിംഗിന്റെ പ്രചോദനം. തമിഴ്‌നാട്ടിൽ വൈഡ് റിലീസിന് ഒരുങ്ങുകയാണ് ചിത്രം.സെൻസറിംഗ് സർട്ടിഫിക്കറ്റും ലഭിച്ചു. റെഡ് ജൈന്റിനാണ് ചിത്രത്തിന്റെ വിതരണാവകാശം. മാർച്ച് 15 ന് പ്രേമലു തമിഴ് ഡബ്ബിംഗ് തിയേറ്ററുകളിലെത്തും. യുവതാരങ്ങളെ അണിനിരത്തി എഡി ഗിരീഷാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....