Vismaya News
Connect with us

Hi, what are you looking for?

HEALTH

മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള ഏഴ് വഴികള്‍…

ശൈത്യകാലത്ത് നിന്ന് വേനൽക്കാലത്തിലേയ്ക്കുള്ള ഈ മാറ്റം നമ്മുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിച്ചേക്കാം. കേരളത്തിലെ കടുത്ത വേനല്‍ച്ചൂടില്‍ സൂര്യാഘാതം മുതല്‍ നിര്‍ജ്ജലീകരണം വരെയുള്ള ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യത ഏറെയാണ്. അതിനാല്‍ ഈ സമയത്ത് ആരോഗ്യം സംരക്ഷിക്കാനായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…

1. വെള്ളം ധാരാളം കുടിക്കുക

ചൂടു കൂടുന്ന സാഹചര്യത്തില്‍, നിർജ്ജലീകരണം തടയാൻ ശരീരത്തില്‍ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. ഇത് ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

2. കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക

കാലാവസ്ഥ മാറുന്നതനുസരിച്ച്, കോട്ടൺ, ലിനൻ തുടങ്ങിയ തുണിത്തരങ്ങൾ ധരിക്കുന്നത് ശരീര താപനില നിയന്ത്രിക്കാനും അമിതമായ വിയർപ്പ് തടയാനും സഹായിക്കും.

3. ചർമ്മത്തെ സംരക്ഷിക്കുക

അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. പുറത്ത് പോകുന്നതിന് മുമ്പ് ഉയർന്ന എസ്പിഎഫ് ഉള്ള സൺസ്‌ക്രീൻ പുരട്ടുക, സംരക്ഷണ വസ്ത്രം ധരിക്കുക, സൂര്യതാപം- ചർമ്മത്തിന് കേടുപാടുകൾ എന്നിവ കുറയ്ക്കുന്നതിന് സൂര്യപ്രകാശം കൂടുതലുള്ള സമയങ്ങളിൽ തണൽ തേടുക.

4. സമീകൃതാഹാരം ഉള്‍പ്പെടുത്തുക

സീസണൽ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമത്തിലേക്ക് മാറുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളും ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കാന്‍ സഹായിക്കും. രോഗ പ്രതിരോധശേഷി കൂട്ടാനും ഇത് സഹായിക്കും.

5. വ്യായാമം

നടത്തം, ജോഗിംഗ്, സൈക്ലിംഗ് തുടങ്ങി എന്തെങ്കിലുമൊക്കെ  ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നത് ഫിറ്റ്നസ് നിലനിർത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

6. രാത്രി നന്നായി ഉറങ്ങുക

രാത്രി നല്ലതു പോലെ ഉറങ്ങുന്നത് ശരീരത്തിന്‍റെയും മനസിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.

7. സ്ട്രെസ് കുറയ്ക്കുക

സ്ട്രെസ് കുറയ്ക്കാനായി യോഗ പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതും നല്ലതാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....