Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

പൂർണിമ ഇന്ദ്രജിത്തിന്റെ ‘ഒരു കട്ടിൽ ഒറു മുറി’ ടീസർ പുറത്ത്

ഒരു ഇടവേളയ്‌ക്ക് ശേഷം നടി പൂർണിമ ഇന്ദ്രജിത്ത് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ഒരു കട്ടിൽ ഒരു മുറി’. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ കൺസപ്റ്റ് പോസ്റ്റർ പുറത്തുവന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രസകരമായ ടീസറും പുറത്തുവന്നിരിക്കുകയാണ്. ഏറെ കൗതുകമുണർത്തുന്ന ടീസറാണ് പുറത്തുവന്നിരിക്കുന്നത്. വളരെ വ്യത്യസ്തമായ വേഷത്തിലാണ് ചിത്രത്തിൽ പൂർണിമ എത്തുന്നത്.

പ്രിയംവദ എന്ന യുവ നടിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പുറത്തുവന്നിരിക്കുന്ന ടീസറിൽ ഇരുവരും ചേർന്ന് കിടക്ക വിരിക്കുന്ന രംഗമാണുള്ളത്. ഇതിനിടെ ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളുമുണ്ട്. തമിഴ് സ്ത്രീയുടെ വേഷത്തിലാണ് ചിത്രത്തിൽ പൂർണിമ എത്തുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ഒരു മുറിയേയും കട്ടിലിനേയും സംബന്ധിച്ച് നടക്കുന്ന കാര്യങ്ങളാണ് ടീസറിലും ഉൾപ്പെടുത്തിയിരിക്കുന്നത്.‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകൾക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയാണ് ‘ഒരു കട്ടിൽ ഒരു മുറി’. രഘുനാഥ് പലേരിയാണ് തിരക്കഥ ഒരുക്കുന്നത്. ഹക്കിം ഷാ, ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....