Vismaya News
Connect with us

Hi, what are you looking for?

Money

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

 ഇടിവിലേക്ക് വീണ് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48,280 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,035 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന നിലവാരത്തിലാണ് ഇന്ന് സ്വർണവില ഉള്ളത്. തുടർച്ചയായ നാല് ദിവസങ്ങളിൽ സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല.

ഇന്നലെ പവന് 48,480 രൂപയും, ഗ്രാമിന് 6,060 രൂപയുമായിരുന്നു നിരക്ക്. ഇത് രണ്ടാമത്തെ ഉയർന്ന നിലവാരമായിരുന്നു. മാർച്ച് ഒമ്പതാം തീയതിയാണ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് സ്വർണവില എത്തിയത്. പവന് 48,600 രൂപയായിരുന്നു അന്നത്തെ വില നിലവാരം. അന്താരാഷ്ട്ര സ്വർണവില നേരിയ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 9.69 ഡോളർ ഇടിഞ്ഞ് 21,146.92 ഡോളർ എന്നതാണ് ആഗോളവില നിലവാരം. ഒരു ദിവസങ്ങളിൽ സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമാക്കാനുള്ള സാധ്യത കൂടുതലാണ്. ഡോളർ കരുത്താർജ്ജിക്കാത്തിടത്തോളം സ്വർണവില പൊതുവേ ഉയർന്ന് നിൽക്കും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....