Vismaya News
Connect with us

Hi, what are you looking for?

TECH

ഐക്യൂവിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ എത്തുന്നു; സവിശേഷതകൾ നോക്കാം

വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തന്റെതായ സ്ഥാനം പിടിച്ച സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളാണ് ഐക്യൂ. ഐക്യൂ പുതിയതായി അവതരിപ്പിക്കാന്‍ പോകുന്ന സ്മാര്‍ട്ട് ഫോണാണ് ഐക്യൂ ഇസെഡ് 9 ടര്‍ബോ. മാര്‍ച്ച് 12ന് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ച ഐക്യൂ ഇസെഡ് 9 സീരീസില്‍ തന്നെ ആയിരിക്കും ഐക്യൂ ഇസെഡ് 9 ടര്‍ബോ എത്തുക. തന്റെ മുന്‍ഗാമിയെക്കാള്‍ അപ്‌ഗ്രേഡ് ചെയ്ത മോഡല്‍ ആയിട്ടാണ് പുതിയ ഫോണ്‍ എത്തുക.ഐക്യൂ ഇസെഡ് 9 ടര്‍ബോയുടെ ഫീച്ചറുകള്‍ സംബന്ധിച്ച് ഒരു ലീക്കഡ് റിപ്പോര്‍ട്ടും അടുത്തിടെ പുറത്ത് വന്നിട്ടുണ്ട്. ഒരു പ്രമുഖ ടിപ്സ്റ്റര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ വെയ്ബോ പോസ്റ്റിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. 1.5K റെസല്യൂഷനോട് കൂടിയ ഡിസ്പ്ലേ ആയിരിക്കും ഈ ഫോണില്‍ ഉണ്ടാകാന്‍ സാധ്യത എന്നാണ് ഇദ്ദേഹം പറയുന്നത്. അതായത് ഈ സ്‌ക്രീനിന് 2,712 x 1,220 പിക്‌സലുകള്‍ അവകാശപ്പെടാനുണ്ടായിരിക്കുന്നതാണ്.

Qualcomm-ന്റെ Snapdragon 8s Gen 3 SoC ആയിരിക്കും ഈ ഫോണിന് കരുത്ത് നല്‍കുക. മാത്രമല്ല 6,000 mAhന്റെ അതിശക്തമായ ബാറ്ററിയും ഈ ഫോണില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ഏറ്റവും കുറഞ്ഞത് ഒരു ഫുള്‍ ചാര്‍ജില്‍ ഒന്നര ദിവസത്തെ എങ്കിലും ബാറ്ററി ലൈഫ് ഈ ഫോണില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.ഐക്യൂ ഇസെഡ് 9ന് 8 ജിബി റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും കമ്പനി നൽകിയിരുന്നു. ഇതേ പതിപ്പ് തന്നെ ആയിരിക്കും പുതിയ ഫോണിനും ഐക്യൂ നൽകാൻ സാധ്യത. തന്റെ മുൻ​ഗാമി പ്രവർത്തിച്ച ആൻഡ്രോയിഡ് 14 അധിഷ്‌ഠിത ഫൺടൗച്ച് ഒഎസ് 14ൽ ആയിരിക്കും ഐക്യൂ ഇസെഡ് 9 ടർബോയും പ്രവർത്തിക്കുക. 50 എംപി പ്രൈമറി ക്യാമറ ആയിരുന്നു ഐക്യൂ ഇസെഡ് 9ന് കമ്പനി നൽകിയത് ഇതിന് ഐഒഎസ് പിന്തുണയും ഉണ്ടായിരുന്നു. കൂടെ തന്നെ 2 എംപി ഡെപ്ത് ഷൂട്ടറും ഇവർ നൽകിയിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....