Vismaya News
Connect with us

Hi, what are you looking for?

Money

നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് റെക്കോഡ് ലാഭവീതം

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളില്‍നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് റെക്കോഡ് ലാഭവീതം. സാമ്പത്തികേതര സ്ഥാപനങ്ങളില്‍നിന്നു മാത്രം 61,149 കോടി രൂപയാണ് സര്‍ക്കാരിന്റെ ഖജനാവിലെത്തിയത്. പ്രതീക്ഷിച്ചതിനേക്കാള്‍ 22 ശതമാനം വര്‍ധന.മാര്‍ച്ച് ആദ്യ പകുതിയിലെ ലാഭവീതം മാത്രം 10,000 കോടി കടന്നു. ഇടക്കാല ബജറ്റിലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 50,000 രൂപയാണ് ലാഭവീതമായി കണക്കാക്കിയിരുന്നത്. പ്രാരംഭ ലക്ഷ്യം 43,000 കോടി രൂപയായിരുന്നു.പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് 2,149 കോടി രൂപയും കോള്‍ ഇന്ത്യയില്‍നിന്ന് 2,043 കോടി രൂപയും എന്‍ടിപിസിയില്‍നിന്ന് 1,115 കോടിയും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍നിന്ന് 1,054 കോടിയും എന്‍എംഡിസിയില്‍നിന്ന് 1,024 കോടി രൂപയും എന്‍എച്ച്പിസിയില്‍നിന്ന് 948 കോടി രൂപയുമാണ് ലാഭവീതമായി മാര്‍ച്ചില്‍ ലഭിച്ചത്. പവര്‍ ഫിനാന്‍സ് കോര്‍പറേഷനില്‍നിന്ന് 647 കോടി രൂപയും നാഷണല്‍ അലുമിനിയം കമ്പനിയില്‍നിന്ന് 188 കോടി രൂപയും കൊച്ചിന്‍ ഷിപ്പിയാഡില്‍നിന്ന് 67 കോടി രൂപയും മാര്‍ച്ചില്‍ ലാഭവീതമായി സര്‍ക്കാരിന് ലഭിച്ചു.

ഓഹരി വിറ്റഴിച്ചും ലാഭവീതം വഴിയും 75,886 കോടി രൂപയാണ് നടപ്പ് വര്‍ഷം ഇതുവരെ സര്‍ക്കാരിന് ലഭിച്ചത്. ഓഹരി വില്പനയിലൂടെ ലഭിച്ചത് 14,737 കോടി രൂപയാണ്. ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യംകാണില്ലെങ്കിലും ലാഭവീതത്തിലെ കുതിപ്പ് ഈയിനത്തിലെ നഷ്ടം പരിഹരിക്കാന്‍ സഹായിക്കും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....