Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാർഡുകൾ വ്യാജം; ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ

ഡൽ​ഹി: രാജ്യത്ത് ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാർഡുകളും വ്യാജമാണെന്ന് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ അറിയിച്ചു. ഡി ഒ ടി നടത്തിയ സ‍ർവ്വെ പ്രകാരമാണ് ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാർഡുകൾക്ക് വ്യാജമെന്ന് തെളിഞ്ഞത്. വ്യാജ തിരിച്ചറിയൽ രേഖയോ വിലാസമോ ഉപയോ​ഗിച്ചാണ് ഇങ്ങനെയുള്ള കാ‌ർഡുകൾ‌ നിർമ്മിച്ചിരിക്കുന്നത്.എയർടെൽ, എംടിഎൻഎൽ , ബിഎസ്എൻഎൽ , റിലയൻസ് ജിയോ, വോഡഫോൺ, ഐഡിയ എന്നി ടെലികോം സേവന ദാതാക്കൾക്ക് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് ഇത്തരം വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യജ ഉപഭോക്തക്കളുടെ ഒരു പട്ടിക നൽകുകയും ചെയ്തു. അവരുടെ രേഖകൾ അടിയന്തിരമായി പുനഃപരിശോധനയ്‌ക്ക് വിധേയമാക്കാനും കണ്ടെത്തിയവരുടെ കണക്ഷൻ വിച്ഛേദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധ ടെലികോം സേവന ദാതാക്കൾ നൽകുന്ന കുറഞ്ഞത് 21 ലക്ഷം സിം കാർഡുകളിലും വ്യാജ രേഖകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം നമ്പറുകളിൽ ഭൂരിഭാഗവും വിവിധ തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നതിന് ഉപയോഗിക്കപ്പെടുന്നു എന്നാണ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് നടത്തിയ സർവ്വെയിൽ പറയുന്നത്.114 കോടി മൊബൈൽ ഫോൺ കണക്ഷനുകളിൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് & ഡിജിറ്റൽ ഇൻ്റലിജൻസ് യൂണിറ്റ് (AI&DIU) നടത്തിയ സർവ്വെയിലാണ് ഇത്രയും എണ്ണം സിം കാർഡുകൾ വ്യാജമെന്ന് കണ്ടെത്തിയത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....