Vismaya News
Connect with us

Hi, what are you looking for?

TECH

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം; സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ പുതിയ ഫീച്ചറുമായി വാട്‌സആപ്പ്

ദൈർഘ്യമേറിയ വീഡിയോകൾ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി പങ്കിടുന്നതിനുള്ള ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ ഏറെകാലമായി ആവശ്യപ്പെടുന്ന ഫീച്ചറുകളിലൊന്നാണ് ദൈർഘ്യമേറിയ സ്റ്റാറ്റസ് പങ്കിടാനുള്ള ഓപ്ഷൻ. അത് ഉടൻ തന്നെ അവതരിപ്പിക്കുകയാണ് കമ്പനി.30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ മാത്രമേ സ്റ്റാറ്റസായി നിലവില്‍ സ്റ്റാറ്റസ് അപ്ഡേറ്റായി അപ്ലോഡ് ചെയ്യാന്‍ കഴിയുകയുള്ളു. പുതിയ ഫീച്ചർ വരുന്നതോടെ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സ്റ്റാറ്റസ് പങ്കിടാൻ കഴിയും.അതേസമയം, യുപിഐ ഡിജിറ്റല്‍ പണമിടപാട് കൂടുതല്‍ വേഗത്തിലാക്കാനും പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് കൊണ്ട് വരുന്നു. ആപ്പില്‍ നിന്ന് തന്നെ ഇടപാടുകള്‍ വേഗത്തില്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്.

ചാറ്റ് ലിസ്റ്റില്‍ നിന്ന് കൊണ്ട് തന്നെ യുപിഐ ക്യൂആര്‍ കോഡ് നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഫീച്ചര്‍. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന ഫീച്ചര്‍ വൈകാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുക. വേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുന്ന ഷോര്‍ട്ട്കട്ട് മാതൃകയിലാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുക. നിലവില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത് ഒഴിവാക്കി വേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍.പേമെന്റ് നടത്താനായി പല സ്‌ക്രീനുകള്‍ തുറക്കുന്നതും, ഒന്നിലധികം കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നതുമായ പ്രശ്‌നങ്ങള്‍ പുതിയ ഫീച്ചറോടെ അവസാനിക്കും. ഒറ്റ സ്‌ക്രീന്‍ തുറന്നാല്‍ തന്നെ എല്ലാ പേമെന്റും അതിലൂടെ നടത്താം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....