Vismaya News
Connect with us

Hi, what are you looking for?

COOKERY

തയ്യാറാക്കാം ട്രെൻഡിങ് ആയ ‘മൊഹബത്ത് കാ സർബത്ത്’ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ

വേനൽ കടുത്തതോടെ ദാഹമകറ്റുന്നതിനായി പലവിധത്തിലുള്ള ജ്യൂസുകളും ഷെയ്‌ക്കുകളും ഡ്രിങ്കുകളും എല്ലാം നമ്മൾ പരീക്ഷിക്കാറുണ്ട്. പല കാലങ്ങളിൽ പല വിധത്തിലുള്ള ഡ്രിങ്കുകൾ ട്രെൻഡ് ആയി മാറാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ട്രെൻഡിങ് ആയ ഒന്നാണ് മൊഹബത്ത് കാ സർബത്ത്.തണ്ണിമത്തൻ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ എങ്ങനെ ‘മൊഹബത്ത് കാ സർബത്ത്’ തയ്യാറാക്കാമെന്ന് നോക്കാം. ഇതിനായിആദ്യം തന്നെ കുറച്ച് പാൽ തണുപ്പിച്ച് എടുക്കണം. ഇത് വലിയ ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. ഇനി ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര പൊടിച്ച് ചേർത്തു കൊടുക്കാം.

ഒരല്പം റോസ് സിറപ്പ്കൂടി ചേർത്തു കൊടുക്കണം. അല്പം ഏലക്കാപ്പൊടി കൂടി ചേർത്തതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കണം. ശേഷം കുരുവെല്ലാം കളഞ്ഞ് വൃത്തിയാക്കിയെടുത്ത തണ്ണിമത്തൻ ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുത്തത് കൂടി ഇതിലേക്ക് ചേർത്തു കൊടുക്കാം.കുറച്ച് ഐസ്ക്യൂബ് കൂടി ചേർത്തതിനുശേഷം ഒന്നുകൂടി ഇളക്കി നല്ലതുപോലെ യോജിപ്പിച്ച് എടുക്കാം. ശേഷം ഇത് സെർവിങ് ഗ്ലാസിലേക്ക് ഒഴിച്ച് സെർവ് ചെയ്യാവുന്നതാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....