Vismaya News
Connect with us

Hi, what are you looking for?

HEALTH

മുടിക്കും ചർമ്മ സംരക്ഷണത്തിനും ആവണക്കെണ്ണ; ഉപയോ​ഗിക്കേണ്ട വിധം

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ആവണക്കെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. സാധാരണ ചർമ്മ പ്രശ്‌നങ്ങള്‍ക്കും ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള ഒരു ഉത്തമ പരിഹാരമായി ആവണക്കെണ്ണ ഉപയോഗിച്ച് വരുന്നു. താരൻ അകറ്റാനും ഏറ്റവും മികച്ചതാണ് ആവണക്കെണ്ണ. മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാനും മുടി കൊഴിച്ചിൽ അകറ്റാനും ആവണക്കെണ്ണ പുരട്ടുന്നത് ​ഗുണം ചെയ്യും. ആവണക്കെണ്ണ ഉപയോഗിച്ച് മുടിക്കും സ്കിന്നിനും ഉപയോഗിക്കാവുന്ന പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ബദാം ഓയിലും ആവണക്കെണ്ണയും

ബദാം ഓയിലും ആവണക്കെണ്ണയും മിക്‌സ് ചെയ്ത് കഴുത്തിലും മുഖത്തും തേച്ച്‌ പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കുന്നതോടൊപ്പം ചര്‍മ്മത്തിന്റെ ചുളിവിനെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. ഇത് അകാല വാര്‍ദ്ധക്യം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് തലയിൽ മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ അകറ്റാനും താരൻ അകറ്റാനും സഹായിക്കും. ആഴ്‌ച്ചയിൽ മൂന്നോ നാലോ ദിവസം ഇത് പുരട്ടാം.

വെളിച്ചെണ്ണയും ആവണക്കെണ്ണയും

വെളിച്ചെണ്ണയും ആവണക്കെണ്ണയും തുല്യ അളവില്‍ എടുത്ത് മിക്‌സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച്‌ പിടിപ്പിക്കുക. ഇത് അരമണിക്കൂറെങ്കിലും ചുരുങ്ങിയത് മുഖത്തുണ്ടാവണം. ചര്‍മ്മത്തില്‍ വട്ടത്തില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാന്‍ ശ്രദ്ധിക്കണം. രമണിക്കൂറിനു ശേഷം മുഖം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകാന്‍ ശ്രമിക്കുക. ഇത് മുടിയിൽ പുരട്ടുന്നത് മുടി വളർച്ചയ്‌ക്കും താരനും നല്ലതാണ്.

നാരങ്ങ നീരും ആവണക്കെണ്ണയും

നാരങ്ങനീരും ആവണക്കെണ്ണയും ഇത്തരത്തില്‍ ചര്‍മ്മത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച്‌ പിടിപ്പിക്കുക.മഞ്ഞളും ആവണക്കെണ്ണയുംമഞ്ഞളും ആവണക്കെണ്ണയും ചര്‍മ്മത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് പല വിധത്തില്‍ ചര്‍മ്മത്തിലെ ചുളിവിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു.

കറ്റാര്‍ വാഴയും ആവണക്കെണ്ണയും

കറ്റാര്‍ വാഴയും ആവണക്കെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നതും ഇത്തരത്തില്‍ അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അൽപം കറ്റാർവാഴ ജെല്ലും ആവണക്കെണ്ണയും ചേർത്ത് തലയിൽ പുരട്ടുക. ശേഷം 15 മിനിറ്റ് മസാജ് ചെയ്യുക.ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകാം. മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും ഇത് വളരെ നല്ലതാണ്. ആഴ്‌ച്ചയിൽ രണ്ട് ദിവസം ഇത് പുരട്ടാം.

ഒലീവ് ഓയിലും ആവണക്കെണ്ണയും

ഒലീവ് ഓയിലും ആവണക്കെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നത് ഇത്തരത്തില്‍ ചര്‍മ്മത്തിനുണ്ടാക്കുന്ന പ്രതിസന്ധികളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. ചര്‍മ്മത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഒലീവ് ഓയിലും ആവണക്കെണ്ണയും.

റോസ് വാട്ടറും ആവണക്കെണ്ണയും

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് റോസ് വാട്ടര്‍. ഇത് ആവണക്കെണ്ണയോടൊപ്പം ചേര്‍ത്താല്‍ ചര്‍മ്മത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....