Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

കേന്ദ്ര കഥാപാത്രങ്ങളായി നിവിൻപോളിയും അനശ്വരാ രാജനും; ‘മലയാളി ഫ്രം ഇന്ത്യ’ യിലെ ഗാനം പുറത്തിറങ്ങി

നിവിൻ പോളി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘കൃഷ്ണ’ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.വിനീത് ശ്രീനിവാസന്റെ ആലാപന മികവോട് കൂടിയ ചിത്രത്തിലെ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് റ്റിറ്റോ പി തങ്കച്ചനാണ്. ജേക്സ് ബിജോയ് ഈണം നൽകിയിരിക്കുന്ന ഗാനം വളരെ പെട്ടെന്നാണ് ആളുകൾ ഏറ്റെടുത്തത്. പ്രണയ ഗാനമായി ഒരുക്കിയിരിക്കുന്ന ഗാന രംഗത്തിൽ നിവിൻ പോളിയും അനശ്വര രാജനും ആണ് നിറഞ്ഞ് നിൽക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രമോ വീഡിയോയും ഫസ്റ്റ് ലുക്ക് പോസ്റ്ററും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ധ്യാൻ ശ്രീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ‘ജനഗണമന’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. ലിസ്റ്റിൻ സ്റ്റീഫൻ ആണ് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....