Vismaya News
Connect with us

Hi, what are you looking for?

HEALTH

അമിത വിയർപ്പ് ഈ ലക്ഷണങ്ങൾ നിസാരമല്ല; അറിയാം ഇക്കാര്യങ്ങൾ

വിയര്‍ക്കുന്നത് സ്വാഭാവികം ആണ്. വിയർപ്പ് സാധാരണയായി ആരോഗ്യമുള്ള ശരീരത്തിന്‍റെ ലക്ഷണമാണ്. ഏതൊരു ജോലിയും ചെയ്താൽ വിയർപ്പ് വരും. വേനൽക്കാലത്താണ് ഇത്തരം ലക്ഷണങ്ങൾ കൂടുതലായി കാണപ്പെടുന്നത്. എന്നാൽ, ചിലർ വളരെ വേ​ഗത്തിൽ അമിതമായി വിയർക്കാറുണ്ട്. സാധാരണ പ്രശ്നമാണെന്ന് കരുതി പലരും ഇതിനെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. ഇത് ഭാവിയിൽ ജീവന് തന്നെ ഭീഷണിയാകുമെന്ന് ആരോ​ഗ്യവിദഗ്ധർ പറയുന്നു.

പെട്ടെന്നുള്ള വിയർപ്പ് ഹൃദ്രോഗത്തിന്റെ ലക്ഷണമായാണ് ഡോക്ടർമാർ ഇതിനെ കണക്കാക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് മുമ്പാണ് ഇടയ്‌ക്കിടെയുള്ള, പെട്ടെന്നുള്ള വിയർപ്പ് ഉണ്ടാകുന്നത്. നിങ്ങൾക്ക് സമാനമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾ തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

പെട്ടെന്നുള്ള വിയർപ്പ് ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രാത്രിയിൽ സ്ത്രീകളെ അമിതമായി വിയർക്കുന്നുണ്ടെങ്കിൽ ഭാവിയിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളും അമിതമായ വിയർപ്പിന് കാരണമാകുമെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു. മാത്രമല്ല, പ്രമേഹം മൂലവും ചില ആളുകൾക്ക് സമാനമായ സങ്കീർണതകൾ ഉണ്ടാകാറുണ്ട്.

അമിത വിയർപ്പിനെ തടയാനുള്ള ചില വഴികൾ നോക്കാം

1. ഭക്ഷണത്തിൽ ഉപ്പ് അമിതമായി ചേർക്കുന്നത് ഒഴിവാക്കുക.
2. എല്ലാ ദിവസവും മദ്യം കഴിക്കുന്നത് ഒഴിവാക്കണം.
3. പച്ചക്കറികളും നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക.
4. എല്ലാ ദിവസവും ഗ്രീൻ ടീ കുടിക്കുക.
5. വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കുക.
6. എണ്ണമയമുള്ള വസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കുക.
7. എല്ലാ ദിവസവും വ്യായാമങ്ങൾ ചെയ്യണം.
8. മിതമായ രീതിയിൽ ഭക്ഷണം കഴിക്കണം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....