Vismaya News
Connect with us

Hi, what are you looking for?

Money

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന്‍ വില മുകളിലോട്ട് | Gold rate today

കഴിഞ്ഞ 4 ദിവസം ആശ്വാസം പകര്‍ന്ന് കുറഞ്ഞതലത്തില്‍ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. പവന്‍വില പിന്നെയും 49,000 രൂപയെന്ന മാജിക്‌സംഖ്യയും മറികടന്നു. സംസ്ഥാനത്ത് സ്വര്‍ണവില 160 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,080 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച് 21ന് 49,440 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. അഞ്ചുദിവസത്തിനിടെ 520 രൂപ കുറഞ്ഞിരുന്നു.രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 2,178 ഡോളര്‍ നിലവാരത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പിയുടെ മൂല്യം മെച്ചപ്പെട്ടിരുന്നു. എന്നാല്‍, ഇന്ന് ഡോളര്‍ മെല്ലെ കരകയറുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര സ്വര്‍ണവില മേലോട്ടുയര്‍ന്നത്. ഈ മാസം 21ന് കുറിച്ച ഗ്രാമിന് 6,180 രൂപയും പവന് 49,440 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്നവില.

സ്വർണ വില പുതിയ റെക്കോർഡുകളിലേക്ക് കുതിച്ച മാസമാണ് മാർച്ച്. മാർച്ച് 21-ആം തീയ്യതിയാണ് സ്വർണ വില ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലെത്തിയത്. പവന്, 49440 രൂപയും, ഗ്രാമിന് 6180 രൂപയുമായിരുന്നു അന്നത്തെ വില. മാർച്ച് 27, മാർച്ച് 22 തിയ്യതികളിലാണ് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ റെക്കോർഡ് ഉയരത്തിലേക്ക് വില എത്തിയത്. പവന് 49080 രൂപയും, ഗ്രാമിന് 6135 രൂപയുമാണ് വില.മാർച്ച് 1-ആം തീയ്യതി 46,320 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. 5-ആം തീയ്യതി വില 47,560 രൂപയിലേക്കും 10-ആം തീയ്യതി വില 48,600 രൂപയിലേക്കുമെത്തി. പിന്നീടുള്ള ദിവസങ്ങളിലും സ്വർണ വില നേരിയ മുന്നേറ്റത്തിനാണ് സാക്ഷിയായത്. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ നാല് ആഴ്ചയ്ക്കിടെ 2,760 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയ വില.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....