Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ‘സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്’; റിലീസ് പ്രഖ്യാപിച്ചു

മൈന ക്രിയേഷൻസിന്റെ ബാനറിൽ ശിവൻകുട്ടൻ കെ എൻ നിർമ്മിച്ച്, ധ്യാൻ ശ്രീനിവാസനെ നായകനായി എത്തുന്ന പുതിയ ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. ചിത്രം മെയ് മാസത്തിലേക്ക് റിലീസിന് തയ്യാറെടുക്കുന്നതായി അണിയറ പ്രവർത്തകർ വ്യക്തമാക്കി. ജസ്പാൽ ഷൺമുഖൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്യാൻ ശ്രീനിവാസൻ, ഗായത്രി അശോക്, ജോയ് മാത്യു, നിർമൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, മനോഹരി ജോയ്, അംബിക മോഹൻ, സുധി കൊല്ലം, ടോണി, അഞ്ജു എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.കഥ ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം വിജു രാമചന്ദ്രൻ, ഗാനങ്ങൾ സന്തോഷ് വർമ്മ, സംഗീതം ബിജിപാൽ, കല കോയാസ്, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, പ്രൊജക്റ്റ് ഡിസൈനർ എൻ എം ബാദുഷ, ക്യാമറ അശ്വഘോഷൻ, എഡിറ്റർ കപിൽ കൃഷ്ണ, മേക്കപ്പ് രാജീവ് അങ്കമാലി, കോസ്റ്റ്യൂം കുമാർ എടപ്പാൾ, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ് ശ്രീനി മഞ്ചേരി എന്നിവരാണ് ‘സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പിന്റെ’ മറ്റ് അണിയറ പ്രവർത്തകർ.

അതേസമയം വിനീത് ശ്രിനീവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ധ്യാനിന്‍റെതായി ഇനി പുറത്തുവരാനുള്ള ചിത്രം. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന വർഷങ്ങൾക്ക് ശേഷത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ധ്യാന്‍ ആണ്. ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....