Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

മികച്ച പ്രേക്ഷക പ്രതികരണം നേടി മലയാളത്തിന്റെ മാസ്റ്റർപീസ് ചിത്രം ആടുജീവിതം

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ബ്ലെസ്സി ഒരുക്കിയ ആടുജീവിതം ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ചിത്രം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകരും മലയാളത്തിന്റെ മാസ്റ്റർപീസ് സിനിമകളിൽ ഒന്നാണ് ചിത്രം എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. സംവിധായകൻ ബ്ലെസ്സിയുടെ സംവിധാന മികവും പൃഥ്വിരാജിന്റെ ചോരനീരാക്കിയുള്ള പ്രകടനവും ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെയാണ്.ഓസ്കാർ അവാർഡ് ജേതാക്കളായ എആർ റഹ്മാന്റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്ദ മികവുമെല്ലാം ചിത്രത്തിന്റെ മുതൽക്കൂട്ടാണ്. ചിത്രത്തിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവച്ച മറ്റൊരു കഥാപാത്രമാണ് ഹക്കീം ആയി ചിത്രത്തിൽ വേഷമിട്ട ഗോകുലിന്റേത്. നജീബ് എന്ന യഥാർത്ഥ മനുഷ്യന്റെ മരുഭൂമിയിലെ ദുരിത ജീവിതം വെളിവാക്കുന്ന ചിത്രത്തിന്റെ റിലീസ് സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാണ്.

നീണ്ട 16 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം സ്ക്രീനിൽ എത്തിയത്. 2018 ൽ ചിത്രീകരണം ആരംഭിച്ച ചിത്രം കഴിഞ്ഞ വർഷം ജൂലൈ 14നാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ ആടുജീവിതത്തിന്റെ മുഖ്യപങ്കും ചിത്രീകരിച്ചിരിക്കുന്നത് ജോർദാനിലാണ്.ഏറ്റവും വലിയ ബജറ്റിൽ മലയാളത്തിൽ ഒരുക്കിയ ചിത്രം കൂടിയാണ് ആടുജീവിതം. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഒരുങ്ങുന്ന ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ ഹോളിവുഡ് താരം ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.വിഷ്വൽ റൊമാൻസിന്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് അമല പോളാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....