Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

‘അത് വിവാഹമായിരുന്നില്ല’ പക്ഷെ…! ചിത്രങ്ങൾ പങ്കുവച്ച് സിദ്ധാർത്ഥും അദിതിയും

തെന്നിന്ത്യൻ താരങ്ങളായ സിദ്ധാർത്ഥും അദിതി റാവു ഹൈദാരിയും വിവാഹിതരായി എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള രംഗനാഥ സ്വാമി ക്ഷേത്ര മണ്ഡപത്തിൽ വെച്ച് ലളിതമായ രീതിയിൽ വിവാഹം നടന്നെന്നായിരുന്നു വാർത്തകൾ. എന്നാൽ ഈ വാർത്ത നിക്ഷേധിച്ച് താരങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു.ഇപ്പോഴിതാ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ താരങ്ങൾ തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വിവരം പങ്കുവച്ചിരിക്കുന്നത്. വിവാഹനിശ്ചയത്തിന്റെ മോതിരങ്ങൾ അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേർ ഇരുവർക്കും ആശംസകളറിയിച്ചു.

സിദ്ധാർത്ഥും അദിതിയും ഏറെ കാലമായി പ്രണയത്തിലാണ്. പൊതുവേദികളിലടക്കം ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവരുടെയും വിവാഹം എപ്പോഴാണെന്ന ചോദ്യം ആരാധകർക്കിടയിൽ ഉയരുന്നതിനിടെയാണ് ഇരുവരും വിവാഹിതരായെന്ന വാർത്ത പ്രചരിച്ചത്. വിവാഹം ഈ വർഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ് വാർത്തകളോട് പ്രതികരിച്ച് സിദ്ധാർത്ഥ് അറിയിച്ചത്.ബോയ്‌സ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് സുപരിചിതനായ നടനാണ് സിദ്ധാർത്ഥ്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അദിതി റാവു ഹൈദരിയും തമ്മിലുള്ള പ്രണയ വാർത്തകൾ ഏറെ കാലമായി ആരാധകർക്കിടയിൽ നിറഞ്ഞു നിൽക്കുകയാണ്. മഹാസമുദ്രം എന്ന തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....