Vismaya News
Connect with us

Hi, what are you looking for?

NATIONAL

നിങ്ങൾ ഇനിയും ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിച്ചില്ലേ; മാർച്ച് 31 വരെയാണ് അവസരം

നിങ്ങൾ ഇനിയും ആധാറും ഗ്യാസ് ബുക്കുമായി ബന്ധിപ്പിച്ചില്ലേ. ഇല്ലെങ്കിൽ വേഗം തന്നെ ബന്ധിപ്പിച്ചോളു. ഗ്യാസ് ബുക്കും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31ആണ്. മാർച്ച് 31 ആകാറായതോടെ ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഏജൻസികളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും ഗ്യാസ് കണക്ഷനും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്ന് മെസ്സേജുകൾ വ്യാപകമായി എത്തിയതിനെ തുടർന്ന് ഗ്യാസ് ഏജൻസികളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരു ഇടവേളയ്‌ക്കുശേഷം വീണ്ടും അറിയിപ്പ് എത്തിയതിനെ തുടർന്ന് ആളുകൾ ഗ്യാസ് ഏജൻസിയിലേക്ക് ഓടുകയാണ്.

ഗ്യാസ് കണക്ഷൻ ബുക്ക് ആരുടെ പേരിലാണ് എടുത്തിരിക്കുന്നത് അയാൾ ആധാർ കാർഡുമായി ഏജൻസിയിൽ എത്തിയതിനുശേഷം വിരൽ പതിപ്പിച്ച ശേഷമാണ് ആധാർ കാർഡ് ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിക്കേണ്ടത്. അതേസമയം പുതിയ കണക്ഷൻ എടുക്കുന്നവർ ആധാർ നൽകി കണക്ഷൻ എടുക്കുന്നതു കൊണ്ടു തന്നെ ആധാറും ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിക്കുന്ന കാര്യത്തിൽ വലിയ പ്രശ്നം നേരിടുകയില്ല.പഴയ കണക്ഷൻ ഉള്ളവരാണ് ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കാതെ ഇരിക്കുന്നത്. വിദേശത്തുള്ള ആളുടെ പേരിലാണ് വീട്ടിലെ ഗ്യാസ് കണക്ഷൻ എങ്കിൽ മറ്റ് അംഗങ്ങളുടെ പേരിലേക്ക് മാറ്റി ആധാറുമായി ബന്ധിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ഗ്യാസ് കണക്ഷൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ആരുടെ പേരിലേക്കാണോ കണക്ഷൻ മാറ്റുന്നത് അവരുടെ ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ്, ആധാർ എന്നിവ കയ്യിൽ കരുതുകയും ചെയ്യണം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...