ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ കപ്പലിൽ വൻ തീപിടുത്തം. അല്‍റഫ പ്രദേശത്ത് നിര്‍ത്തിയിട്ട കപ്പലില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് തീപടര്‍ന്നു പിടിച്ചത്.
നല്ല കാറ്റുണ്ടായിരുന്നതിനാല് തീ പെട്ടെന്ന് വ്യാപിക്കുകയായിരുന്നു. ഉമ്മുല്‍ഖുവൈന്‍ സിവില്‍ ഡിഫന്‍സ് വിഭാഗത്തിനൊപ്പം അജ്മാന്, ഷാര്‍ജ, റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സഹകരിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
You must be logged in to post a comment Login