Vismaya News
Connect with us

Hi, what are you looking for?

Automobile

നിരത്തുകൾ കീഴടക്കാൻ ഹ്യുണ്ടേയ്‌ ഇലക്ട്രിക് സിറ്റി കാർ 2023ൽ

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഗ്രൂപ്പി(എച്ച് എം ജി)ന്റെ പുതിയ വൈദ്യുത കാർ രണ്ടു വർഷത്തിനകം നിരത്തിലെത്തും. നഗരയാത്രകൾക്കായി വികസിപ്പിക്കുന്ന, ബാറ്ററിയിൽ ഓടുന്ന ഈ കാറിന്റെ ഉൽപ്പാദനം 2023 മധ്യത്തോടെ ആരംഭിക്കാനാണു ഹ്യുണ്ടേയിയുടെ പദ്ധതിയെന്നും വൈദ്യുത പവർട്രെയ്ൻ പങ്കാളിയായ ബോർഗ്വാർണർ വെളിപ്പെടുത്തി. പുതിയ വൈദ്യുത കാർ വികസനം സംബന്ധിച്ച് എച്ച് എം ജിയും ബോർഗ്വാർണറുമായി കരാറും ഒപ്പിട്ടു; ഗ്രൂപ്പിലെ ഏതു ബ്രാൻഡിലാവും ഈ കാർ വിപണിയിലെത്തുകയെന്നു കരാറിൽ വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഹ്യുണ്ടേയ്, കിയ ബ്രാൻഡുകളിൽ ഒന്നിൽ ഈ വൈദ്യുത സിറ്റി കാർ വിൽപ്പനയ്ക്കെത്താനാണു സാധ്യത

കാറിനായി പുതിയ സംയോജിത ഇലക്ട്രിക് ഡ്രൈവ് മൊഡ്യൂളാവും ബോർഗ്വാർണർ ലഭ്യമാക്കുക; മോട്ടോറും ഗീയർബോക്സും ഒറ്റ ബോൾട്ടിൽ ഘടിപ്പിക്കാവുന്ന യൂണിറ്റാവുമെന്നതാണ് പ്രധാന സവിശേഷത. സ്ഥലം ലാഭിക്കാമെന്നതും നിലവിലെ വൈദ്യുത ഡ്രൈവ്ട്രെയ്നുകളെ അപേക്ഷിച്ചു ഭാരം കുറവാണെന്നതുമൊക്കെയാണ് ഈ സംയോജിത ഇലക്ട്രിക് ഡ്രൈവ് മൊഡ്യൂളിന്റെ നേട്ടങ്ങൾ.
നഗര വീഥികൾ ലക്ഷ്യമിട്ട് എത്തുന്നതിനാൽ വൈദ്യുത കാറിന്റെ നീളം 3.50 മീറ്ററിനും 3.70 മീറ്ററിനും ഇടയിലാവുമെന്നാണു പ്രതീക്ഷ. കാറിലെ വൈദ്യുത പവർട്രെയ്ൻ പരമാവധി 135 കിലോവാട്ട് അവർ(അഥവാ 181 ബി എച്ച് പി) കരുത്താണു സൃഷ്ടിക്കുക ബോർഗ്വാർണർ അവതരിപ്പിക്കുന്ന മൊഡ്യുലർ ഇൻവെർട്ടർ മോട്ടോറിന്റെ കരുത്ത് 100 ബി എച്ച് പി നിലവാരത്തിൽ നിലനിർത്തുമെന്നതിനാൽ പെട്രോൾ എൻജിനുള്ള ‘ഐ ടെന്നി’നോടു കിട പിടിക്കുന്ന പ്രകടനമാവും ഈ വൈദ്യുത കാർ കാഴ്ചവയ്ക്കുക.
ഹ്യുണ്ടേയിയുടെ വൈദ്യുത കാറായ ‘കോന’യിലെ 400 വോൾട്ട് ആർക്കിടെക്ചർ തന്നെയാവും പുതിയ മോഡലിലും കമ്പനി പിന്തുടരുക. 50 കിലോവാട്ട് അവർ അതിവേഗ ഡി സി ചാർജർ ഉപയോഗിച്ച് അര മണിക്കൂർ ബാറ്ററി ചാർജ് ചെയ്താർ 160 കിലോമീറ്റർ സഞ്ചാര പരിധി(റേഞ്ച്) നേടാം. ‘കോന ഇ വി’യെ അപേക്ഷിച്ച് ചെറിയ ബാറ്ററി പായ്ക്കോടെയാവും ഈ സിറ്റി കാറിന്റെ വരവ്; 40 കിലോവാട്ട് അവർ ശേഷിയുള്ള ബാറ്ററി പായ്ക്കിന്റെ ‘റേഞ്ച്’ ഓരോ ചാർജിലും 350 കിലോമീറ്ററാവും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...