Vismaya News
Connect with us

Hi, what are you looking for?

Automobile

ഓഫ് റോഡും കുഴിയും സ്റ്റെപ്പുമൊന്നും ഇനി ജീപ്പ് കമാൻഡറിന് ഒരു പ്രശനമല്ല

ഏതു ടെറൈനിലൂടെയും നിഷ്പ്രയാസം കമാൻഡറിനെ ഓടിച്ചുകൊണ്ടു പോകാൻ സാധിക്കും എന്നാണ് ജീപ്പ് അവകാശപ്പെടുന്നത് . രാജ്യാന്തര വിപണിയിൽ കമാൻഡറാണെങ്കിലും ഇന്ത്യൻ വിപണിയിൽ മെറിഡിയൻ എന്ന പേരിലായിരിക്കും വാഹനം എത്തുക. അടുത്ത വർഷം ഏപ്രിലോടെ ഇന്ത്യയിൽ ഉൽപാദനം ആരംഭിച്ച് തുടർന്നുള്ള മാസങ്ങളിൽ വാഹനം വിൽപനയ്ക്കെത്തിക്കാൻ ആണ് ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീലിന്റെ പദ്ധതി.
jeep-commander-2
മെറിഡിയൻ എന്ന പേരിൽ ഏഴു സീറ്റുമായി എത്തുമ്പോഴും എസ്‌യുവിയിലെ ബോഡി പാനലുകളടക്കം കോംപസിൽ നിന്നു കടം കൊണ്ടവയാകും. ബി പില്ലറിനു പിന്നിലേക്കാണ് കോംപസും മെറിഡിയനുമായി പ്രധാന വ്യത്യാസം. പുത്തൻ മോഡലുകളായ ഗ്രാൻഡ് ചെറോക്കീ എൽ, ഗ്രാൻഡ് വാഗണീർ എന്നിവയിലെ പോലെ നീളമേറിയ വാതിലുകളാണ് ‘മെറിഡിയനി’ലുമുള്ളത്. പിൻ ടെയിൽ ഗേറ്റിൽ തിരഛീനമായി ഘടിപ്പിച്ച എൽഇഡി ടെയിൽ ലാപുകളുമുണ്ട്.
jeep-commander
ശീതീകരിച്ച സീറ്റ്, പനോരമിക് സൺറൂഫ്, വലുപ്പമേറിയ ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ തുടങ്ങി പരിഷ്കരിച്ച കോംപസിലെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാമായിട്ടാവും മെറിഡിയന്റെയും വരവ്. കൂടുതൽ ആഡംബര പ്രതീതിക്കായി ഉയർന്ന ഗുണമേന്മയുള്ള സാമഗ്രികൾ ഉപയോഗിച്ചാവും മെറിഡിയനിലെ അകത്തളത്തിന്റെ രൂപകൽപന. മൂന്നാം നിര സീറ്റ് എത്തുന്നതോടെ ഡ്രൈവർക്കു പുറമേ ക്യാപ്റ്റൻ സീറ്റെങ്കിൽ ആറും ബെഞ്ച് സീറ്റെങ്കിലും ഏഴും യാത്രക്കാർക്ക് മെറിഡിയ’നിൽ ഇടമുണ്ടാവും.
jeep-commander-2
ബ്രസീലിയൻ വിപണിയിൽ രണ്ട് എൻജിൻ ഓപ്ഷനോടെയായിരിക്കും വാഹനം എത്തുക. ഇന്ത്യയിൽ കോംപസിലെ രണ്ടു ലീറ്റർ, നാലു സിലിണ്ടർ ഡീസൽ എൻജിന്റെ കരുത്തേറിയ വകഭേദമാവും മെറിഡിയനിൽ ഇടംപിടിക്കുക എന്നാണ് പ്രതീക്ഷ. കോംപസിലെ 170 ബിഎച്ച്പിക്കു പകരം 200 ബിഎച്ച്പിയോളം കരുത്ത് സൃഷ്ടിക്കുംവിധമാവും ഈ എൻജിന്റെ ട്യൂണിങ് എന്നാണു പ്രതീക്ഷ. ഒൻപതു സ്പീഡ്, ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സ് മാത്രമാവും ട്രാൻസ്മിഷൻ സാധ്യത.
jeep-commander

മികച്ച മലിനീകരണ നിയന്ത്രണത്തിനും ഉയർന്ന ഇന്ധനക്ഷമതയ്ക്കുമായി ബെൽറ്റ് ഡ്രിവൺ സ്റ്റാർട്ടർ ജനറേറ്റർ(ബി എസ് ജി) സഹിതം 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും മെറിഡിയനിലുണ്ടാവും. മെറിഡിയന്റെ വില സംബന്ധിച്ച സൂചനകളൊന്നും നിലവിൽ ലഭ്യമല്ല. കോംപസിനു മൂന്നാം നിര സീറ്റോടെ, ജീപ്പ് എച്ച് സിക്സ് എന്ന കോഡ് നാമത്തിലാണ് എസ്‌യുവിയെ വികസിപ്പിച്ചത്.
ഇന്ത്യയിൽ ഫോക്സ്‌വാഗന്റെ ‘ടിഗ്വൻ ഓൾസ്പേസ്’, സ്കോഡ ‘കൊഡിയാക്’ തുടങ്ങിയവയാവും ‘മെറിഡിയ’ന്റെ പ്രധാന എതിരാളികൾ. ഓഫ് റോഡിങ് ക്ഷമത പരിഗണിച്ചാൽ ‘മെറിഡിയന്റെ മത്സരം ലാഡർ ഫ്രെയിം എസ്‌യുവികളായ എംജി ഗ്ലോസ്റ്റർ, ടൊയോട്ട ഫോർച്യൂണർ, ഫോഡ് ‘എൻഡേവർ’ എന്നിവയോടും നീളും


Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...